നിയമസഭാ തെരഞ്ഞെടുപ്പ്:പശ്ചിമ ​ബം​ഗാളിൽ ഇരുചക്ര വാഹനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ

ക്രമസമാധാന പ്രശ്നങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിയന്ത്രണങ്ങൾ കടുപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇരുചക്ര വാഹനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. ക്രമസമാധാന പ്രശ്നങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ഏപ്രിൽ 22 , 23 തീയതികളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഏപ്രിൽ 23 നടക്കുന്ന ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നതിന് രണ്ട് ദിവസം മുന്നോടിയായാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് നടക്കുന്ന 152 മണ്ഡലങ്ങളിൽ മാത്രമാണ് നിയന്ത്രണം ബാധകമാവുക. രാത്രി 6 മുതൽ രാവിലെ 6 വരെയാണ് ഇരുചക്രവാഹനങ്ങൾക്ക് വിലക്കുള്ളത്. ഈ ദിവസങ്ങളിൽ ബൈക്ക് റാലികൾ പൂർണമായും നിരോധിച്ചുിട്ടുണ്ട്.

നിലവിൽ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമാണ് ഇരുചക്ര വാഹനങ്ങൾ ഉപയോ​ഗിക്കാൻ അനുമതി. പോളിങ് ദിനത്തിൽ കുടുംബത്തിലെ അംഗങ്ങൾക്ക് വോട്ട് ചെയ്യാൻ മാത്രമേ പിൻസീറ്റ് യാത്ര അനുവദിക്കൂ. രണ്ട് ഘട്ടമായാണ് പശ്ചിമ ബം​ഗാളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടം ഏപ്രിൽ 23നും രണ്ടാംഘട്ടം ഏപ്രിൽ 29നുമാണ് നടക്കുക.

Content Highlights: Bengal Election: EC Imposes two wheelers Bike Ban Ahead Of Voting

To advertise here,contact us