നാല് മണിക്കൂറില്‍ മനംമാറ്റം, രാജി ഇല്ല; ഭൂപന്‍ കുമാര്‍ ബോറ തിരികെ കോണ്‍ഗ്രസിലേക്ക്

രാജിക്കത്ത് പിന്‍വലിച്ച് ഭൂപന്‍ കുമാര്‍ ബോറ തിരികെ കോണ്‍ഗ്രസിലേക്ക് തന്നെ

ഗുവാഹത്തി: കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച ഭൂപന്‍ കുമാര്‍ ബോറ തിരികെ കോണ്‍ഗ്രസിലേക്ക്. രാജിക്കത്ത് പിന്‍വലിച്ചു. കോണ്‍ഗ്രസ് വിട്ട തീരുമാനം 4 മണിക്കൂര്‍കൊണ്ട് പിന്‍വലിച്ചാണ് തിരികെ എത്തിയിരിക്കുന്നത്. ഗൗരവ് ഗോഗോയ് നടത്തിയ അനുനയ ചര്‍ച്ചയിലാണ് നയമാറ്റം.

പാര്‍ട്ടി നേതൃത്വത്തിന്റെ അവഗണനയെ തുടര്‍ന്നാണ് രാജി എന്നായിരുന്നു ഭൂപന്‍ കുമാര്‍ വ്യക്തമാക്കിയത്. തനിക്ക് വേണ്ടത്ര അംഗീകാരം സംസ്ഥാന ഘടകത്തില്‍ നിന്ന് ലഭിക്കുന്നില്ലെന്നാണ് ഖാര്‍ഗെയ്ക്ക് അയച്ച കത്തില്‍ ഭൂപന്‍ പരാമര്‍ശിച്ചിരുന്നത്.

അസമില്‍ രണ്ടുതവണ നിയമസഭാംഗമായിരുന്നു ഭൂപന്‍ ബോറ. 2021 മുതല്‍ 2025 വരെ അസം കോണ്‍ഗ്രസിന്റെ പ്രസിഡന്റായിരുന്നു. കഴിഞ്ഞ വര്‍ഷം അദ്ദേഹത്തെ മാറ്റി ഗൗരവ് ഗൊഗോയ്‌യെ സംസ്ഥാന അധ്യക്ഷനായി നിയമിച്ചിരുന്നു. രാജി വച്ചതിന് പിന്നാലെ ഭൂപന്‍ ബോറ ബിജെപിയിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

Content Highlights: Bhupan Kumar Bora withdraws his resignation and returns to Congress

To advertise here,contact us