ആര്‍ജെഡി-കോണ്‍ഗ്രസ് മത്സരം നാല് സീറ്റുകളിലേക്ക് ഒതുങ്ങി, സൗഹൃദ മത്സരം പൂര്‍ണമായും ഒഴിവായേക്കും

സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മത്സരിക്കുന്ന കുടുമ്പയില്‍ ആര്‍ജെഡി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടില്ല.

ന്യൂഡല്‍ഹി: ലാല്‍ ഗഞ്ച് മണ്ഡലത്തില്‍ പത്രിക സമര്‍പ്പിച്ചിരുന്ന കോണ്‍ഗ്രസിന്റെ ആദിത്യ കുമാര്‍ പത്രിക പിന്‍വലിച്ചതോടെ ബിഹാറില്‍ ആര്‍ജെഡിയും കോണ്‍ഗ്രസും തമ്മില്‍ നേരിട്ട് മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം നാലായി കുറഞ്ഞു. തിങ്കളാഴ്ചയാണ് ആദിത്യ കുമാര്‍ പത്രിക പിന്‍വലിച്ചത്. ല

നര്‍കടിയാഗഞ്ച്, വൈശാലി, സുല്‍ത്താന്‍ഗഞ്ച്, കഗല്‍ഗോണ്‍ എന്നീ സീറ്റുകളിലാണ് ഇപ്പോള്‍ ആര്‍ജെഡി-കോണ്‍ഗ്രസ് മത്സരം നിലനില്‍ക്കുന്നത്.

സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മത്സരിക്കുന്ന കുടുമ്പയില്‍ ആര്‍ജെഡി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടില്ല. നേരത്തെ ഈ സീറ്റില്‍ ആര്‍ജെഡി സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വൈശാലി മണ്ഡലം നവംബര്‍ ആറിന് തെരഞ്ഞെടുപ്പ് നടക്കുന്ന ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെട്ട മണ്ഡലമാണ്. ഇവിടെ പത്രിക പിന്‍വലിക്കാന്‍ കഴിയുന്ന അവസാന ദിവസം തിങ്കളാഴ്ചയായിരുന്നു. അതിനാല്‍ ഈ മണ്ഡലത്തില്‍ സൗഹൃദ മത്സരം നടന്നേക്കും. എന്നാല്‍ മറ്റ് മൂന്ന് മണ്ഡലങ്ങൡും പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി ബുധനാഴ്ചയാണ്. ഈ മണ്ഡലങ്ങളില്‍ പരസ്പര മത്സരം ഒഴിവാക്കാനുള്ള ചര്‍ച്ചകള്‍ സജീവമാണ്.

വിഐപിക്കെതിരെ രണ്ട് മണ്ഡലങ്ങളിലാണ് ആര്‍ജെഡി മത്സരിക്കുന്നത്. എന്നാല്‍ ഗുവാര ബോറം മണ്ഡലത്തില്‍ വിഐപിക്കെതിരെ ആര്‍ജെഡി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. കോണ്‍ഗ്രസും സിപിഐയും തമ്മിലും ധാരണയിലെത്തിയില്ല. നാല് മണ്ഡലങ്ങളിലാണ് ഇരുപാര്‍ട്ടികളും പരസ്പരം മത്സരിക്കുന്നത്.

To advertise here,contact us