കോടിക്കണക്കിന് രൂപ, വിലപിടിപ്പുള്ള ആഡംബര വസ്തുക്കൾ, സ്വർണം; പഞ്ചാബിൽ കൈക്കൂലി കേസിൽ ഡിഐജി അറസ്റ്റിൽ

ഒന്നര കിലോ വരുന്ന സ്വർണാഭരണങ്ങൾ, വിദേശമദ്യം അടക്കമാണ് ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്തത്

ചണ്ഡീഖഡ്: പഞ്ചാബില്‍ കോടിക്കണക്കിന് രൂപയും വിലപിടിപ്പുള്ള വസ്തുക്കളും കൈക്കൂലി വാങ്ങിയ കേസില്‍ ഡിഐജി അറസ്റ്റില്‍. ഹര്‍ചരണ്‍ സിങ് ബുല്ലാര്‍ എന്ന ഐപിഎസ് ഉദ്യോഗസ്ഥനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.

അഞ്ച് കോടി രൂപയാണ് ഇയാളില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തത്. കൂടാതെ ഒന്നര കിലോ വരുന്ന സ്വര്‍ണാഭരണങ്ങള്‍, രണ്ട് ആഡംബര കാറുകള്‍, 22 ആഡംബര വാച്ചുകള്‍, 40 ലിറ്ററോളം വിദേശ മദ്യം, അനധികൃത തോക്ക് അടക്കമുള്ളവയാണ് സിബിഐ പിടിച്ചെടുത്തത്.

ഇടനിലക്കാരന്‍ വഴി മറ്റൊരാളില്‍ നിന്ന് എട്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങവെയാണ് ഇയാള്‍ പിടിയിലായത്. ഇതേതുടര്‍ന്നുണ്ടായ പരിശോധനയിലാണ് കോടിക്കണക്കിന് വില വരുന്ന വസ്തുക്കള്‍ ഇയാളുടെ പക്കല്‍ നിന്ന് സിബിഐ കണ്ടെത്തിയത്.

Content Highlight; Punjab DIG Arrested in Bribery Case

To advertise here,contact us