ഹൈദരാബാദ്: അമേരിക്കയിലെ ഡാലസിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു. ഹൈദരാബാദ് സ്വദേശിയായ 27 കാരൻ ചന്ദ്രശേഖർ പൊലേ ആണ് കൊല്ലപ്പെട്ടത്. ഡെന്റൽ സർജറിയിൽ ഉന്നത പഠനത്തിനായി യുഎസിൽ എത്തിയ ചന്ദ്രശേഖർ ദല്ലാസിലെ ഗ്യാസ് സ്റ്റേഷനിൽ പാർട് ടൈം ആയി ജോലി ചെയ്തുവരികയായിരുന്നു. ഇന്നലെ രാത്രിയിലാണ് തോക്കുധാരിയായ ഒരാൾ ഗ്യാസ് സ്റ്റേഷനിലെത്തി വെടിയുതിർത്തത്.
2023ലാണ് ചന്ദ്രശേഖർ ഹൈദരാബാദിൽനിന്നും ഡെന്റൽ സർജറിയിൽ ബിരുദം പൂർത്തിയാക്കി അമേരിക്കയിലേക്ക് ഉന്നത പഠനത്തിനായി എത്തിയത്. ആറ് മാസം മുൻപ് ഉന്നത പഠനം പൂർത്തിയായെങ്കിലും യുഎസിൽ തന്നെ സ്ഥിരം ജോലിക്കായി ശ്രമിക്കുകയായിരുന്നു.
യുവാവിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി കുടുംബം സർക്കാരിന്റെ സഹായം തേടി.
ബിആർഎസ് എംഎൽഎ സുധീർ റെഡ്ഡി, മുൻ മന്ത്രി ടി ഹരിഷ് റാവു എന്നിവർ ചന്ദ്രശേഖറിന്റെ ഹൈദരാബാദിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടു.
Content Highlights: Indian Dental Student Working Part-Time At US Gas Station Shot Dead