ന്യൂഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്നുവീണ് മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം. സെൻട്രൽ ഡൽഹിയിലെ ദര്യഗഞ്ചിലെ സദ്ഭാവ്ന പാർക്കിന് സമീപമാണ് സംഭവം. സ്ഥലത്തുണ്ടായിരുന്ന സുബൈർ, ഗുൽസാഗർ, തൗഫിക് എന്നീ തൊഴിലാളികൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
പരിക്കേറ്റവരെ എൽഎൻജെപി ആശുപത്രിയിലേക്ക് മാറ്റിയതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (സെൻട്രൽ) നിധിൻ വൽസൺ പറഞ്ഞു. രക്ഷാപ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും വസ്തുതകൾ പരിശോധിച്ച ശേഷം നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉച്ചയ്ക്ക് 12.14 ന് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചു. തുടർന്ന് കെട്ടിടം തകർന്ന സ്ഥലത്തേക്ക് ഉടനെത്തിയതായി ഡൽഹി ഫയർ സർവീസസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
Content Highlights: Three workers dead in building collapse in Delhi’s Daryaganj