അഫ്ഗാനിസ്ഥാനിൽ ബസ് അപകടം; പതിനേഴ് കുട്ടികളടക്കം 76 പേർ മരിച്ചു

ബസ് ട്രക്കിലും മോട്ടോർ സൈക്കിളിലും ഇടിച്ചാണ് അപകടമുണ്ടായത്

കാബൂൾ: അഫ്ഗാനിസ്ഥാനിൽ കുടിയേറ്റക്കാരുമായി പോയ ബസ് അപകടത്തിൽപ്പെട്ട് പതിനേഴ് കുട്ടികളടക്കം 76 പേർ മരിച്ചു. ഇറാനില്‍ നിന്ന് നാടുകടത്തപ്പെട്ടവരുമായി വന്ന ബസാണ് അപകടത്തില്‍പെട്ടത്. ബസ് ട്രക്കിലും മോട്ടോർ സൈക്കിളിലും ഇടിച്ചാണ് അപകടമുണ്ടായത്. കാബൂളിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്.

ബസിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടില്ലെന്നാണ് റിപ്പോർട്ട്. മറ്റ് വാഹനങ്ങളിൽ ഉണ്ടായിരുന്ന രണ്ട് പേർ കൂടി മരിച്ചതായി താലിബാൻ ഉദ്യോഗസ്ഥർ പറഞ്ഞു. ബസിന്റെ അമിത വേഗതയും ബസ് ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്ന് ഹെറാത്ത് പൊലീസ് ഉദ്യോഗസ്ഥൻ മുഹമ്മദ് യൂസഫ് സയീദി പറഞ്ഞു.

🚨BREAKING: At least 71 people died in Afghanistan’s Herat province when a bus carrying deported migrants crashed into a truck and a motorcycle. pic.twitter.com/HdQxk36CzC

ബസിൽ ഉണ്ടായിരുന്ന എല്ലാ യാത്രക്കാരും ഇറാനടുത്തുള്ള അതിർത്തി പട്ടണമായ ഇസ്ലാം ക്വാലയിൽ നിന്ന് വാഹനത്തിൽ കയറിയ അഫ്ഗാൻ കുടിയേറ്റക്കാരായിരുന്നെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഹെറാത്തിലെ താലിബാന്റെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കള്‍ച്ചര്‍ ഡയറക്ടര്‍ അഹ്‌മദുള്ള മൊട്ടാഖി ഇവരുടെ മരണ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ ബസ് പൊട്ടിത്തെറിച്ചു.

Content Highlight : Bus accident in Afghanistan; 76 people including 17 children killed

To advertise here,contact us