കല്ലെറിയുന്നവര്‍ക്ക് നേരെ പൂക്കള്‍ എറിയൂ; പക്ഷെ ഒരു പൂച്ചട്ടി കൂടി ഒപ്പം ഉണ്ടായിരിക്കണം: വീരേന്ദർ സെവാഗ്

'ഓപ്പറേഷൻ സിന്ദൂർ, എത്ര ഉചിതമായ പേര്!' എന്നാണ് വീരേന്ദർ സേവാഗ് എക്സിൽ കുറിച്ചത്

പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ആക്രമണത്തെ അഭിനന്ദിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്. മഹാഭാരതത്തിലെ ‘ധർമോ രക്ഷതി രക്ഷിത’ എന്ന വാചകമാണ് സേവാഗ് തന്റെ എക്സിൽ കുറിച്ചത്. ‘ധർമം അതിനെ സംരക്ഷിക്കുന്നവരെ സംരക്ഷിക്കും’ എന്നാണ് ഈ വാചകത്തിന്റെ വിവർത്തനം. നമുക്ക് നേരെ ആരെങ്കിലും കല്ലെറിഞ്ഞാൽ നമ്മൾ അവർക്ക് നേരെ ഒരു പൂ എറിയണമെന്നും എന്നാൽ അതിനൊപ്പം ഒരു പൂച്ചട്ടി കൂടി ഉണ്ടായിരിക്കണമെന്നും സെവാഗ് കുറിച്ചു.

'ധർമോ രക്ഷതി രക്ഷതഃ, ജയ് ഹിന്ദ് കി സേന'. 'ആരെങ്കിലും നിങ്ങളെ കല്ലെറിഞ്ഞാൽ, നിങ്ങൾ അവർക്ക് നേരെ പൂക്കൾ എറിയുക, എന്നാൽ അതിനൊപ്പം ഒരു പൂച്ചട്ടി ഉണ്ടായിരിക്കണം. ഓപ്പറേഷൻ സിന്ദൂർ, എത്ര ഉചിതമായ പേര്!, എന്നാണ് വീരേന്ദർ സേവാഗ് എക്സിൽ കുറിച്ചത്. ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകന്‍ ഗൗതം ഗംഭീറും മുൻ ഇന്ത്യൻ താരം സച്ചിൻ ടെണ്ടുൽക്കറും ഇന്ത്യയുടെ ആക്രമണത്തിൽ പ്രതികരണവുമായി എത്തിയിരുന്നു. 'ഐക്യമുണ്ടെങ്കിൽ ഭയപ്പെടേണ്ടതില്ല. അപ്പോൾ അതിരുകളില്ലാതെ നാം കരുത്തരാകും. ഇന്ത്യയുടെ രക്ഷാകവചം അവളുടെ ജനങ്ങളാണ്. ഈ ലോകത്ത് തീവ്രവാദത്തിന് സ്ഥാനമില്ല. നമ്മൾ ഒരൊറ്റ ടീമാണ്.' എന്നാണ് സച്ചിൻ തെണ്ടുൽക്കർ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.

Dharmo Rakshati Rakshata Jai Hind ki Sena 🙏🏼#OperationSindoor

Agar koi aap par patthar phenke toh uspar Phool Phenko,Lekin Gamle ke saath.Jai Hind#OperationSindoor , what an apt name

പഹൽ​ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ന് രാവിലെ 1.44 ഓടെയാണ് ഇന്ത്യ തിരിച്ചടിച്ചത്. ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടതായാണ് വിവരം. കര, നാവിക, വ്യോമ സേനകൾ സംയുക്തമായി തികച്ചും അപ്രതീക്ഷിതമായാണ് ആക്രമണം നടത്തിയത്. ഓപ്പറേഷൻ സിന്ദൂർ എന്ന പേരിലായിരുന്നു ഇന്ത്യയുടെ തിരിച്ചടി. ക്രൂസ് മിസൈലുകൾ ഉപയോഗിച്ച് ഇന്ത്യ പാക്കിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒൻപത് ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചു. ആക്രമം നടത്തിയ പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾ എവിടെയൊക്കെയാണെന്ന് ഇന്ത്യൻ സൈന്യം വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾ മാത്രമാണ് ഇന്ത്യ ലക്ഷ്യമിട്ടതെന്നും സൈനികകേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയിട്ടില്ലെന്നും സൈന്യം അറിയിച്ചു.

Content Highlights: Virendar Sehwag reacts about Operation Sindoor

To advertise here,contact us