പഹൽഗാം ഭീകരാക്രമണത്തിലെ പ്രധാനിയുടെ ചിത്രം പുറത്ത്; ആക്രമണം നടത്തിയത് നാല് പേർ

ആക്രമണം നടത്തിയ നാല് പേരുടെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്

ശ്രീനഗർ: പഹൽഗാമിലെ ബൈസരൻ വാലിയിൽ വിനോദ സഞ്ചാരികൾക്ക് നേരെ ആക്രമണം അഴിച്ചുവിട്ട ഭീകരന്റേതെന്ന് കരുതുന്ന ചിത്രം പുറത്ത്. ഇയാളുടെ ഒപ്പം ആക്രമണം നടത്തിയതെന്ന് കരുതുന്ന മറ്റ് മൂന്ന് പേരുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

അക്രമികളിൽ രണ്ട് പേർ സംസാരിച്ചത് പഷ്തൂൺ ഭാഷയിലാണെന്നാണ് വിവരം. അത് അക്രമികൾ പാകിസ്ഥാൻ സ്വദേശികളെന്നതിനുള്ള വലിയ സൂചനയാണ്. മറ്റ് രണ്ട് പേർ പ്രദേശവാസികളെന്ന് വിവരം. ഒരാൾ പാകിസ്ഥാനിൽ നിന്ന് അടുത്തിടെ തിരിച്ചെത്തിയ ആദിൽ എന്നയാളാണ്. ആദിൽ മുമ്പും ഭീകരവാദികൾക്ക് സഹായം നൽകിയിരുന്നതായി നാട്ടുകാർ ആരോപിക്കുന്നുണ്ട്. ഭീകരർ ശരീരത്തിൽ ക്യാമറകൾ ഘടിപ്പിച്ചിരുന്നു. അക്രമത്തിന്റെ ദൃശ്യങ്ങൾ ഇവർ ക്യാമറയിൽ പകർത്തുകയും ചെയ്തു.

ആക്രമണം നടന്ന പ്രദേശത്തിന് അടത്തുനിന്ന് കറുത്ത നിറത്തിലുള്ള ബൈക്ക് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. നമ്പർ പ്ലേറ്റ് ഇല്ലാത്ത ഈ ബൈക്കിലാണ് ഭീകരരെത്തിയതെന്നാണ് സംശയിക്കുന്നത്. അക്രമികൾ എത്തിയത് പ്രാദേശിക പൊലീസ് യൂണിഫോം ധരിച്ചായിരുന്നു. സൈനികരുടേതിന് സമാനമായ മുഖംമൂടിയും ധരിച്ചിരുന്നു. അക്രമികൾ ഉപയോ​ഗിച്ചത് യുഎസ് നിർമ്മിത എം4 കാർബൻ റൈഫിളുകളെന്നാണ് സൂചന. പാക് ചാരസംഘടന വഴി വിതരണം ചെയ്യുന്ന റൈഫിളുകളാണ് ഇവയെന്നാണ് വിവരം.

content highlights: Pics of terrorists who opened fire at pehalgam out

To advertise here,contact us