എത്ര മണിക്കൂര്‍ ജോലി ചെയ്യുന്നു എന്നതിലല്ല, ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ഗുണനിലവാരത്തില്‍: ആനന്ദ് മഹീന്ദ്ര

ആവശ്യമെങ്കില്‍ ഞായറാഴ്ചയുള്ള അവധി ഉപേക്ഷിക്കണമെന്നും എത്രനേരം നിങ്ങള്‍ നിങ്ങളുടെ ഭാര്യയെ നോക്കി നില്‍ക്കും എന്നുമായിരുന്നു എസ് എന്‍ സുബ്രഹ്‌മണ്യത്തിന്റെ അഭിപ്രായം

ന്യൂഡല്‍ഹി: ജീവനക്കാര്‍ ആഴ്ചയില്‍ 90 ദിവസം ജോലി ചെയ്യണമെന്ന എല്‍ ആന്‍ഡ് ടി ചെയര്‍മാന്‍ എസ് എന്‍ സുബ്രഹ്‌മണ്യത്തിന്റെ പരാമര്‍ശത്തിനെതിരെ മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. എത്ര മണിക്കൂര്‍ ജോലി ചെയ്യുന്നു എന്നതിലല്ല, ജോലിയുടെ ഗുണനിലവാരത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് ആനന്ദ് മഹീന്ദ്ര പറഞ്ഞു. ആവശ്യമെങ്കില്‍ ഞായറാഴ്ചയുള്ള അവധി ഉപേക്ഷിക്കണമെന്നും എത്രനേരം നിങ്ങള്‍ നിങ്ങളുടെ ഭാര്യയെ നോക്കി നില്‍ക്കും എന്നുമായിരുന്നു എസ് എന്‍ സുബ്രഹ്‌മണ്യത്തിന്റെ അഭിപ്രായം.

എന്നാല്‍ തന്റെ ഭാര്യ വണ്ടര്‍ഫുള്‍ ആണെന്നും അവളെ നോക്കിയിരിക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നുവെന്നും ആനന്ദ് മഹീന്ദ്ര മറുപടി നല്‍കി.

'എന്റെ ഭാര്യ വണ്ടര്‍ഫുള്‍ ആണ്. അവളെ നോക്കിയിരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. സുഹൃത്തുക്കളെ ഉണ്ടാക്കാനല്ല ഞാന്‍ സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നത്. സോഷ്യല്‍മീഡിയ ഒരു ബിസിനസ്സ് ടൂള്‍ ആണ്. ഒരു പ്ലാറ്റ്‌ഫോമില്‍ നിന്നുമാത്രം ദശലക്ഷം ആളുകളില്‍ നിന്നാണ് എനിക്ക് ഫീഡ് ബാക്ക് ലഭിക്കുന്നത്', എന്നും ആനന്ദ് മഹീന്ദ്ര പറഞ്ഞു.

Also Read:

Kerala
ഘടകകക്ഷികളെ തള്ളിപ്പറയുന്നത് മര്യാദയല്ല; സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ എൻസിപിയെ തള്ളാതെ മുഖ്യമന്ത്രി

'നിങ്ങള്‍ വീട്ടിലോ സുഹൃത്തുക്കള്‍ക്കൊപ്പമോ സമയം ചെലവഴിക്കുന്നില്ലെങ്കില്‍, വായിക്കുന്നില്ലെങ്കില്‍, ചിന്തിക്കാന്‍ സമയമില്ലെങ്കില്‍ ശരിയായ തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള കാര്യങ്ങള്‍ നിങ്ങള്‍ക്ക് എവിടെ നിന്നും ലഭിക്കും' എന്നും ആനന്ദ് മഹീന്ദ്ര കൂട്ടിച്ചേര്‍ത്തു.

Content Highlights: Quality of work important, not quantity said anand mahindra

To advertise here,contact us