ഫുട്‌ബോള്‍ കളിക്കിടെ തര്‍ക്കം; മകനോട് വഴക്കിട്ട 12കാരനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പിതാവ്, വീഡിയോ

രണ്ട് കുട്ടികളും ഫുട്‌ബോള്‍ കളിക്കുന്നതിനിടെ തര്‍ക്കമുണ്ടാകുകയായിരുന്നു

ഗുരുഗ്രാം: ഫുട്‌ബോള്‍ കളിക്കിടെ മകനോട് വഴക്കിട്ട 12കാരനെ തോക്ക് ചൂണ്ടി പേടിപ്പിച്ച് പിതാവ്. മദ്യവ്യാപാരിയായ പ്രതീക് സച്‌ദേവാണ് മകനോടൊപ്പം ഫുട്‌ബോള്‍ കളിച്ച 12കാരന്റെ നേരെ തോക്ക് ചൂണ്ടിയത്. സച്‌ദേവിന്റെ ഭാര്യ ഓടിവന്ന് ഇയാളെ തള്ളിയിട്ടതിനെ തുടര്‍ന്ന് വലിയൊരു അപകടം ഒഴിവായി.

12കാരന്റെ കുടുംബത്തിന്റെ പരാതിയില്‍ സച്‌ദേവിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ഭാരതീയ ന്യായ സംഹിതയിലെയും ആയുധ നിയമത്തിലെയും വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ഇയാളുടെ ലൈസന്‍സുള്ള റിവോള്‍വറും പൊലീസ് കണ്ടുകെട്ടിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. ഗുരുഗ്രാമിലെ ലഗൂണ്‍ അപ്പാര്‍ട്‌മെന്റിലെ ഡിഎല്‍എഫ് ഫേസ് 3യിലെ സിസിടിവിയില്‍ സംഭവം പതിഞ്ഞിരുന്നു.

Trigger friendly #gurgaon #Gurugram where a resident of high end society in DLF phase 3 pulls out a gun and threatens a child for having a fight with his son while playing in park. @gurgaonpolice nabs the accused #CCTVFootage #CCTVdramaExposed pic.twitter.com/ORMdTVhla5

രണ്ട് കുട്ടികളും ഫുട്‌ബോള്‍ കളിക്കുന്നതിനിടെ തര്‍ക്കമുണ്ടാകുകയായിരുന്നു. തുടര്‍ന്ന് സച്‌ദേവിന്റെ മകന്‍ വീട്ടില്‍ പോയി വഴക്കിനെ കുറിച്ച് പറയുകയും സച്‌ദേവ് തോക്കും കൊണ്ട് തിരികെ വരികയായിരുന്നുവെന്നും 12കാരന്റെ പിതാവ് കരണ്‍ ലോഹിയ പറഞ്ഞു.

Also Read:

National
ഭീകരർക്കായുള്ള തിരച്ചിലിനിടെ സൈനികർ സാധാരണക്കാരെ മർദ്ദിച്ചെന്ന് ആരോപണം; അന്വേഷണത്തിന് ഉത്തരവിട്ട് സൈന്യം

അപ്പാര്‍ട്‌മെന്റിന്റെ ആറാം നിലയില്‍ നിന്നും സംഭവം കണ്ട തന്റെ ഭാര്യ അലറി വിളിച്ച് മകനെ ഉപദ്രവിക്കരുതെന്ന് അപേക്ഷിച്ചെന്നും ലോഹിയ പറഞ്ഞു. സംഭവം മകനെ മാനസികമായി ബാധിച്ചെന്നും ഇപ്പോള്‍ പാര്‍ക്കിലേക്ക് പോകാന്‍ പേടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Gurugram Man Pulls Gun On Boy For Fighting With Son In Park

To advertise here,contact us