'രാഹുൽ ഗാന്ധി പപ്പുവല്ല'; ചില സമയത്ത് അദ്ദേഹത്തെ മനസിലാക്കാൻ ബുദ്ധിമുട്ടാണെന്ന് സാം പിട്രോഡ

വൈവിധ്യങ്ങളെ ആഘോഷിക്കുകയെന്നതാണ് രാഹുല് ഗാന്ധിയുടെ അജണ്ടയെന്നും പിട്രോഡ

ടെക്സസ്: കോടിക്കണക്കിന് രൂപ ചെലവഴിച്ച് ബിജെപി പ്രോത്സാഹിപ്പിക്കുന്നതില് നിന്ന് വിരുദ്ധമായ കാഴ്ചപ്പാടാണ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിക്കുള്ളതെന്ന് കോണ്ഗ്രസ് നേതാവും ഓവര്സീസ് കോണ്ഗ്രസിന്റെ അധ്യക്ഷനുമായ സാം പിട്രോഡ. അതുകൊണ്ട് തന്നെ അദ്ദേഹം പപ്പുവല്ലെന്നും പിട്രോഡ പറഞ്ഞു. നല്ല വിദ്യാഭ്യാസമുള്ള, വായനാ ശീലമുള്ള ഏതൊരു വിഷയത്തിലും ആഴത്തില് ചിന്തിക്കുന്നയാളാണ് രാഹുലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. ചില സമയത്ത് രാഹുല് ഗാന്ധിയെ മനസിലാക്കാന് ബുദ്ധിമുട്ടാണെന്നും പിട്രോഡ പറഞ്ഞു.

ടെക്സസിലെ ദല്ലായിലെ ഇന്ത്യന് പ്രവാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പിട്രോഡ. വൈവിധ്യങ്ങളെ ആഘോഷിക്കുകയെന്നതാണ് രാഹുല് ഗാന്ധിയുടെ അജണ്ടയെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. 'ഉള്ക്കൊള്ളല്, വൈവിധ്യങ്ങളുടെ ആഘോഷം തുടങ്ങിയ വളരെക്കാലമായി ഞങ്ങള് അഭിസംബോധന ചെയ്യാന് ശ്രമിക്കുന്നതും എന്നാല് കാര്യമായ രീതിയില് അഭിസംബോധന ചെയ്യാന് സാധിക്കാത്തതുമായ കാര്യങ്ങളില് കൂടുതല് ശ്രദ്ധ കേന്ദ്രീകരിക്കലാണ് രാഹുല് ഗാന്ധിയുടെ അജണ്ട,' പിട്രോഡ പറഞ്ഞു. ജനാധിപത്യം അത്ര നിസാരമല്ലെന്നും, ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യുന്നവര് ഉള്ളതുകൊണ്ട് തന്നെ ജനാധിപത്യത്തെ ലളിതമായി കണക്കാക്കാന് പറ്റില്ലെന്നും പിട്രോഡ കൂട്ടിച്ചേര്ത്തു.

മോദിയോടും ബിജെപിയോടുമുള്ള ജനങ്ങളുടെ ഭയം ഇല്ലാതായി, ഇത് ഇന്ത്യൻ ജനതയുടെ നേട്ടം: രാഹുൽ ഗാന്ധി

അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബിജെപിയോടും ജനങ്ങള്ക്കുള്ള ഭയം ഇല്ലാതായതായി രാഹുല് ഗാന്ധിയും പ്രതികരിച്ചു. ബിജെപിക്ക് ഇത് മനസിലാക്കാനോ സഹിക്കാനോ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ എല്ലാ മതങ്ങളിലും നിലനില്ക്കുന്ന നിര്ഭയത്വത്തിന്റെ പ്രതീകമായ അഭയമുദ്രയെ മുന്നിര്ത്തിയാണ് തന്റെ ആദ്യത്തെ പാര്ലമെന്റ് പ്രസംഗം നടത്തിയതെന്ന് രാഹുല് ഗാന്ധി പറഞ്ഞു.

'ബിജെപിയോടുള്ള ഭയം ഇല്ലാതായി. തെരഞ്ഞെടുപ്പ് ഫലം വന്ന തൊട്ടടുത്ത നിമിഷം തന്നെ ഇന്ത്യന് ജനതയ്ക്ക് ബിജെപിയോടും പ്രധാനമന്ത്രിയോടുമുള്ള ഭയം ഇല്ലാതായത് ഞങ്ങള് കണ്ടു. ഇത് വലിയ നേട്ടമാണ്. രാഹുല് ഗാന്ധിയുടെതോ, കോണ്ഗ്രസ് പാര്ട്ടിയുടെയോ നേട്ടമല്ലയിത്. ജനാധിപത്യം സാക്ഷാത്കരിച്ച ഇന്ത്യന് ജനതയുടെ വലിയ നേട്ടമാണിത്,' രാഹുല് പറഞ്ഞു. ആര്എസ്എസിന്റെ ആശയത്തില് ഇന്ത്യ എന്നത് ഒറ്റ ആശയമാണെന്നും എന്നാല് കോണ്ഗ്രസിന്റെ കാഴ്ചപ്പാടില് ഇന്ത്യ ആശയങ്ങളുടെ ബഹുസ്വരമാണെന്നും അദ്ദേഹം പറഞ്ഞു.

To advertise here,contact us