'എന്സിപി പിളര്പ്പ് വേദനാജനകം, പാര്ട്ടിയെ പുനര്നിര്മിക്കാന് ശ്രമിക്കും'; സുപ്രിയ സുലേ

'ഒറ്റ ദിവസം കൊണ്ട് എല്ലാം പറയാനാകില്ല, 1980 ലെ ചരിത്രം ആവർത്തിച്ചു'

icon
dot image

മുബൈ: മഹാരാഷ്ട്രയിലെ എന്സിപി പിളര്പ്പ് വേദനാജനകമെന്ന് എന്സിപി വര്ക്കിംഗ് പ്രസിഡന്റ് സുപ്രിയ സുലേ. ശരദ് പവാര് എല്ലാവരെയും കുടുംബാംഗങ്ങളെ പോലെയാണ് കരുതിയതെന്നും അജിത് പവാറിനെ കണ്ടത് മകനെപ്പോലെയെന്നും സുപ്രിയ സുലേ പറഞ്ഞു. പാര്ട്ടിയെ പുനര്നിര്മിക്കാന് ശ്രമിക്കുമെന്നും അവർ കൂട്ടിചേർത്തു.

ഒറ്റ ദിവസം കൊണ്ട് എല്ലാം പറയാനാകില്ല, 1980 ലെ ചരിത്രം ആവർത്തിച്ചു. കുടുംബ പാർട്ടിയല്ല എൻസിപി. അജിത് പവാറുമായി വ്യക്തിപരമായി പ്രശ്നങ്ങളില്ല. കുടുംബ കലഹമല്ല അജിത് പവാർ പോയതിന് പിന്നിൽ, ജനാധിപത്യ രാഷ്ട്രത്തില് മനസാക്ഷിക്കനുസരിച്ച് എല്ലാവര്ക്കും പ്രവര്ത്തിക്കാമെന്നും സുപ്രിയ സുലേ പറഞ്ഞു.

നാടകീയ നീക്കങ്ങളാണ് മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ഇന്ന് നടന്നത്. എൻ സി പി യെ പിളർത്തിയ അജിത് പവാർ ഷിൻഡെ സർക്കാരിൽ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. 29 എംഎൽഎമാരും അജിത് പവാറിനൊപ്പം എന്ഡിഎയുടെ ഭാഗമായി. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും സത്യപ്രതിജ്ഞ ചടങ്ങുകൾക്ക് രാജ്ഭവനിലെത്തിയിരുന്നു. അജിത് പവാറിനൊപ്പമുണ്ടായിരുന്ന 9 എം എൽ എമാർക്കാണ് മന്ത്രി സ്ഥാനം ലഭിച്ചത്. നാടകീയ നീക്കങ്ങൾക്ക് ക്ഷാമമില്ലാത്ത ഇടമാണ് മഹാരാഷ്ട്ര. ഒരു വർഷം മുമ്പ് ശിവസേന പിളർത്തി ഉദ്ധവ് താക്കറേ സർക്കാരിനെ താഴെയിറക്കിയാണ് ഏക്നാഥ് ഷിൻഡെ ബിജെപി പിന്തുണയോടെ അധികാരത്തിലെത്തിയത്. നിലവിൽ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാണ്. ഇദ്ദേഹത്തിനൊപ്പം അജിത് പവാറും ഉപമുഖ്യമന്ത്രിയായിരിക്കുകയാണ്.

To advertise here,contact us
To advertise here,contact us
To advertise here,contact us