മലപ്പുറം: പി വി അന്‍വറിനെതിരെ രൂക്ഷവിമര്‍ശനവുമായി മുസ്ലിം ലീഗ്. യുഡിഎഫില്‍ വേണ്ടത്ര പരിഗണന കിട്ടിയില്ലെന്ന് പറയാന്‍ തക്ക സമയമായിട്ടില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞു. കെടിഡിസി ചെയര്മാന് സ്ഥാനം ആവശ്യപ്പെട്ട് അന്‍വര്‍ കത്ത് നല്‍കുകയും, കത്ത് നല്കിയ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്ത പശ്ചാതലത്തിലാണ് സലാമിന്റെ പ്രതികരണം. റിപ്പോര്‍ട്ടറിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദവിക്ക് വേണ്ടി ഇത്ര ധ്യതിപിടിക്കാനുമായിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം, ആവശ്യങ്ങള്‍ പറയാന്‍ അതിന്റേതായ വേദികളുണ്ടെന്നും, പുറത്ത് കലഹിച്ചിട്ട് കാര്യമില്ലെന്നും കൂട്ടിച്ചേര്‍ത്തു.
അന്‍വര്‍ അര്‍ഹിക്കുന്ന പദവിയാണോ കെടിഡിസി എന്ന് ചോദിച്ചാല്‍ മറുപടി പറയാനില്ല. യുഡിഎഫുമായി സഹകരിച്ച് നില്‍ക്കുന്നയാളെന്ന നിലയില്‍ അന്‍വറിനെ പരിഗണിക്കുമെന്നായിരുന്നു ഇതുവരെയുള്ള പ്രതീക്ഷ. ചാനലുകാരോട് അതൃപ്തി പറഞ്ഞതുകൊണ്ട് ചാനലുകാര് എന്തെങ്കിലും പദവി കൊടുത്താല്‍ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളൂവെന്നും സലാം പരിഹസിച്ചു.
'പരിഗണന കിട്ടിയില്ല എന്ന് പറയാന്‍ മാത്രം സമയം ആയിട്ടില്ലല്ലോ. ആര്‍ക്കാണ് ഇവിടെ പരിഗണന ലഭിച്ചത്? ആര്‍ക്കും കിട്ടിയിട്ടില്ല. മുസ്ലിം ലീഗിലെ ഉന്നതരായ പല നേതാക്കള്‍ക്കും പരിഗണന ലഭിച്ചിട്ടില്ല. ഞാന്‍ പോലും ചാര്‍ജെടുത്തിട്ടില്ല. നിങ്ങളെല്ലാവരും (മാധ്യമങ്ങള്‍) എനിക്ക് കിട്ടി കിട്ടി എന്ന് പറയുന്നതല്ലാതെ എനിക്ക് ഒന്നും കിട്ടിയിട്ടില്ല, ഞാന്‍ ചാര്‍ജെടുത്തിട്ടുമില്ല. അതുപോലെ കോണ്‍ഗ്രസിലെയും പല നേതാക്കള്‍ക്കും പരിഗണന കിട്ടിയിട്ടില്ല. അതുകൊണ്ട് അന്‍വര്‍ ധൃതി പിടിക്കാനുള്ള സമയം ആയിട്ടില്ല.
യുഡിഎഫുമായി സഹകരിച്ച് നില്‍ക്കുന്നയാളെന്ന നിലയില്‍ അന്‍വറിനെ പരിഗണിക്കുമെന്നായിരുന്നു ഇതുവരെയുള്ള പ്രതീക്ഷ. ഫേസ്ബുക്കിലിട്ടതുകൊണ്ടോ ചാനലുകാരോട് അതൃപ്തി പറഞ്ഞതുകൊണ്ടോ ചാനലുകാര് എന്തെങ്കിലും ചെയര്‍മാന്‍ഷിപ്പ് പദവി കൊടുത്താല്‍ സന്തോഷമേയുള്ളൂ,' പി എം എ സലാം പറഞ്ഞു.
അതൃപ്തി നേതാക്കളോട് പറയണമെന്നും പുറത്ത് കലഹിച്ചാല്‍ യുഡിഎഫിലെ സാധ്യതകള്‍ ഇല്ലാതാക്കാന്‍ മാത്രമേ ഉപകരിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് കെടിഡിസി ചെയര്മാന് സ്ഥാനം വേണമെന്ന നിലപാട് അന്‍വര്‍ ആവര്‍ത്തിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ പരാജയപ്പെടുകയാണെങ്കില്‍ കെടിഡിസി ചെയര്മാന് സ്ഥാനം നല്‍കണമെന്ന് തെരഞ്ഞടുപ്പിന് മുമ്പ് തന്നെ താന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും, യുഡിഎഫ് നേതാക്കള്‍ അത് സമ്മതിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബേപ്പൂര്‍ മണ്ഡലത്തില്‍ മത്സരിക്കുന്നതിന് മുമ്പ് തന്നെ നിലവിലെ മുഖ്യമന്ത്രിയും അന്നത്തെ യുഡിഎഫ് ചെയര്‍മാനുമായ വി ഡി സതീശന്, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ യുഡിഎഫ് നേതാക്കളുമായി ഇക്കാര്യം സംസാരിച്ചിരുന്നെന്നും വ്യക്തമായ ഉറപ്പ് ലഭിച്ചിരുന്നെന്നുമാണ് അന്‍വറിന്റെ അവകാശവാദം. സര്‍ക്കാരിനെതിരായ പോരാട്ടങ്ങളിലും യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വിജയത്തിലും പങ്കാളിയായ തനിക്ക് ഈ പദവിക്ക് അര്‍ഹതയുണ്ടെന്നും അദ്ദേഹം പറയുന്നു.
കെടിഡിസി ചെയര്മാന് പദവിക്ക് പുറമെ, തന്നോടൊപ്പം നില്ക്കുന്ന സജി മഞ്ഞക്കടമ്പന് ഉള്‍പ്പെടെയുള്ളവര്‍ക്കായി മൂന്ന് ബോര്‍ഡ്-കോര്പറേഷന് അധ്യക്ഷ സ്ഥാനങ്ങള്‍ കൂടി അന്‍വര്‍ കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. ആകെ ആവശ്യപ്പെട്ട നാല് പദവികളില്‍ മൂന്നെണ്ണമെങ്കിലും അനുവദിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
Content Highlight: IUML state general secretary PMA Salam has criticised PV Anvar over his demand for the KTDC chairman post, saying it is too early for him to complain about not receiving adequate consideration in the UDF. Salam remarked that several senior leaders in both the IUML and Congress have yet to receive their expected positions. He also took a sarcastic dig at Anvar, saying he would be happy if television channels offered him a chairmanship after he expressed his dissatisfaction through the media. Anvar has claimed that UDF leaders had promised him the KTDC post before the Beypore Assembly election.