വ്യാജ മാർക്ക് ലിസ്റ്റ് സമർപ്പിച്ച് പഞ്ചായത്തിൽ താത്ക്കാലിക ജോലി; മുന്‍ ഡിവൈഎഫ്‌ഐ നേതാവിനെതിരെ കേസ്

വഞ്ചനാക്കുറ്റത്തിന് കേസെടുത്തതിന് പിന്നാലെ ഗണപതി ഒളിവില്‍പോയി

പാലക്കാട്: വ്യാജ മാര്‍ക്ക് ലിസ്റ്റ് സമര്‍പ്പിച്ച് പഞ്ചായത്തില്‍ താത്ക്കാലിക ജോലി സമ്പാദിച്ച മുന്‍ ഡിവൈഎഫ്‌ഐ നേതാവിനെതിരെ കേസ്. തൊഴിലുറപ്പ് അക്കൗണ്ടന്റ് കം ഐ ടി അസിസ്റ്റന്റ് ആയി ജോലി ചെയ്തിരുന്ന കെ വി ഗണപതിക്കെതിരെയാണ് കേസ്. അഞ്ച് വര്‍ഷമായി പാലക്കാട് പുതുക്കോട് പഞ്ചായത്തിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. ബിരുദം പാസാകാതെ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നുള്ള ബി കോം ബിരുദത്തിന്റെ വ്യാജ മാര്‍ക്ക് ലിസ്റ്റ് സമര്‍പ്പിച്ചാണ് ഗണപതി ജോലി നേടിയത്. തട്ടിപ്പ് കണ്ടെത്തിയ പഞ്ചായത്ത് സെക്രട്ടറി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഇയാള്‍ക്കെതിരെ വടക്കഞ്ചേരി പൊലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. കരാര്‍ കാലാവധി കഴിഞ്ഞപ്പോള്‍ ഗണപതിയെ പുതിയ പഞ്ചായത്ത് ഭരണ സമിതി ജോലിയില്‍ നീക്കിയിരുന്നു. വ്യാജ മാര്‍ക്ക് ലിസ്റ്റിന്റെ ആത്മവിശ്വാസത്തില്‍ ഗണപതി ഹൈക്കോടതിയെ സമീപിക്കുകയും സ്റ്റേ വാങ്ങിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മാര്‍ക്ക് ലിസ്റ്റ് വ്യാജമാണെന്ന് പഞ്ചായത്ത് അധികൃതര്‍ കണ്ടെത്തുന്നത്. വഞ്ചനാക്കുറ്റത്തിന് കേസെടുത്തതിന് പിന്നാലെ ഗണപതി ഒളിവില്‍പോയി. പരാതി ഉയര്‍ന്നപ്പോള്‍ തന്നെ ഗണപതിയെ സിപിഐഎമ്മില്‍ നിന്ന് പുറത്താക്കിയെന്ന് നേതൃത്വം അറിയിച്ചിരുന്നു.

Content Highlights: A case has been registered against a former DYFI leader in Palakkad for allegedly submitting a fake mark list to secure a temporary panchayat job

To advertise here,contact us