കേരളത്തിന് വീണ്ടും കേന്ദ്രത്തിന്റെ ഇരുട്ടടി? തിരുവനന്തപുരം റെയിൽവേ ഡിവിഷനും വെട്ടിമുറിക്കാൻ നീക്കം

നാഗര്‍കോവില്‍ കേന്ദ്രീകരിച്ച് പുതിയ റെയില്‍വേ ഡിവിഷന്‍ രൂപീകരിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം

തിരുവനന്തപുരം: പാലക്കാട് ഡിവിഷന്‍ വിഭജനത്തിന് പിന്നാലെ തിരുവനന്തപുരം ഡിവിഷനും വെട്ടിമുറിക്കാന്‍ കേന്ദ്രത്തിൻ്റെ നീക്കം. നാഗര്‍കോവില്‍ കേന്ദ്രീകരിച്ച് പുതിയ റെയില്‍വേ ഡിവിഷന്‍ രൂപീകരിക്കുന്നതിനായി തിരുവനന്തപുരം ഡിവിഷന്‍ വിഭജിക്കാനുള്ള ചർച്ചകൾ നടക്കുന്ന് വരുന്നുണ്ട്. നാഗര്‍കോവില്‍, കന്യാകുമാരി എന്നീ പ്രധാന സ്റ്റേഷനുകള്‍ക്കൊപ്പം, നേമത്തിനും നാഗര്‍കോവിലിനും ഇടയിലുള്ള കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകളും തിരുവനന്തപുരത്ത് നിന്ന് വിഭജിക്കാനാണ് കേന്ദ്രത്തിൻ്റെ നീക്കം. തിരുവനന്തപുരം വിഭജിക്കാനുള്ള ചര്‍ച്ചകള്‍ക്ക് പിന്നില്‍ തമിഴ്‌നാട്ടിലെ ചില രാഷ്ട്രീയ കക്ഷികളുടെ നിരന്തര സമ്മര്‍ദ്ദമാണെന്നാണ് വിവരം. നാഗര്‍കോവില്‍ ഡിവിഷന്‍ രൂപീകരണത്തിലേക്ക് ഉടൻ റെയില്‍വേ നീങ്ങുമെന്നാണ് സൂചന.

നാഗര്‍കോവില്‍ ജംഗ്ഷന്‍, നേമം, കന്യകുമാരി റെയില്‍വെ സ്‌റ്റേഷനുകള്‍ തിരുവനന്തപുരം ഡിവിഷനില്‍ നിന്ന് മാറ്റിയാല്‍ വലിയ തിരിച്ചടിയാകും കേരളം നേരിടേണ്ടി വരിക. വിഭജനം കേരളത്തിന്റെ റെയില്‍വേ വികസന പദ്ധതികളെ തകര്‍ക്കും. വരുമാനത്തിലും വലിയ നഷ്ടമാണ് കേരളത്തിനെ കാത്തിരിക്കുന്നത്. പാലക്കാട് വിഭജനത്തിലും സമാന ആശങ്ക കേരളം അറിയിച്ചിരുന്നു. കന്യകുമാരി, നാഗർകോവിൽ എന്നീ സ്റ്റേഷനുകൾ തിരുവനന്തപുരം ഡിവിഷൻ്റെ പ്രധാന വരുമാന മാർഗമാണ്.

Content Highlights: A reported move to restructure the Thiruvananthapuram Railway Division has raised concerns in Kerala over its possible impact on railway administration.

To advertise here,contact us