കാസർകോട്: കാസര്‍കോട് ലഹരിക്കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ വിട്ടു. മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടുകൊണ്ടാണ് കാസർകോട് ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവ്. കോണ്‍ഗ്രസ് നേതാവായ അഭിഭാഷകനാണ് പ്രതികള്‍ക്കായി കോടതിയിൽ ഹാജരായത്. കാസര്‍കോട് മണ്ഡലം പ്രസിഡന്റ് അഡ്വ ഷാജിദ് കമ്മാടമാണ് ഹാജരായത്.
എംഡിഎംഎ കേസില്‍ മുഖ്യമന്ത്രിയോട് അടുത്ത ബന്ധവുള്ളവരെന്ന് ആരോപണമുയർന്നവർ പിടിയിലായത് വന്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പ്രതികള്‍ക്ക് രാഷ്ട്രീയപരമായി ഒരു ആനുകൂല്യവും ലഭിക്കില്ലെന്ന് കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് മണ്ഡലം പ്രസിഡന്റ് തന്നെ പ്രതികള്‍ക്കായി കോടതില്‍ എത്തുന്നത്.
വി ഡി സതീശന്റെ സോഷ്യല്‍ മീഡിയ കോഡിനേറ്റര്‍ എന്ന് അവകാശപ്പെടുന്ന ഹുസൈന് എംഡിഎംഎ കേസിൽ പ്രധാനിയാണെന്നും പ്രതികള്‍ അന്തര്‍ സംസ്ഥാന മയക്കുമരുന്ന് സംഘത്തിലെ കണ്ണികള്‍ ആണെന്നുമാണ് റിപ്പോര്‍ട്ട്. ആന്ധ്ര, കര്‍ണാടക മയക്കുമരുന്ന് മാഫിയുമായാണ് പ്രതികള്‍ക്ക് ബന്ധം. സൈനുല്‍ ആബിദ് ലഹരിക്കടത്തിലെ മുഖ്യ ആസൂത്രകനാണെന്നും നിരവധി ലഹരി കേസിലെ പ്രതിയാണെന്നുമാണ് കണ്ടെത്തല്‍. ലഹരിക്കടത്തിന് പിന്നില്‍ വന്‍ റാക്കറ്റുകള്‍ ഉണ്ടെന്നാണ് സൂചന. എറണാകുളത്തേക്ക് എംഡിഎംഎ എത്തിച്ചുനല്‍കിയത് ഇതരസംസ്ഥാനക്കാരിയായ യുവതിയാണെന്നും ഊബര്‍ കാറുകള്‍ ഉപയോഗിച്ചാണ് ലഹരിക്കടത്തുകള്‍ നടത്തിയതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
Content Highlights: Congress leader who is also a lawyer appeared for the accused in the Kasaragod Thufan case, while the court granted custody of the accused for further investigation.