ഡ്യൂട്ടിക്കിടെ മദ്യപിച്ചെന്നാരോപിച്ച് പൊലീസുകാരെ തടഞ്ഞ സംഭവം; CPIM ഏരിയ സെക്രട്ടറി അടക്കം 200 പേർക്കെതിരെ കേസ്

തൊടുപുഴ മങ്ങാട്ടുകവലയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് കരിമണ്ണൂര്‍ എസ്‌ഐയെയും ഡ്രൈവറെയും തടഞ്ഞത്

തൊടുപുഴ: ഡ്യൂട്ടിക്കിടെ മദ്യപിച്ചെന്നാരോപിച്ച് പൊലീസുകാരെ തടഞ്ഞുവെച്ച സംഭവത്തില്‍ സിപിഐഎം ഏരിയ സെക്രട്ടറി ഉള്‍പ്പെടെ കണ്ടാല്‍ അറിയാവുന്ന 200 പേര്‍ക്കെതിരെ കേസെടുത്തു. അന്യായമായി സംഘം ചേരല്‍, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ലോകകപ്പ് ഫൈനലിനിടെ തൊടുപുഴ മങ്ങാട്ടുകവലയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് കരിമണ്ണൂര്‍ എസ്‌ഐയെയും ഡ്രൈവറെയും തടഞ്ഞത്.

തൊടുപുഴ ഈസ്റ്റ് ഏരിയാ സെക്രട്ടറി ലിനു ജോസ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ്. ഔദ്യോഗിക വാഹനത്തില്‍ നിന്ന് മദ്യക്കുപ്പി കണ്ടെത്തിയിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ മദ്യപിച്ചതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയില്ലെന്നായിരുന്നു പൊലീസ് പറഞ്ഞത്.രക്തസാമ്പിളുകളുടെ വിദഗ്ധ പരിശോധനാ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍നടപടി ഉണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.

Content Highlights: Case Registered Against CPIM Area Secretary and 200 Others in Police Confinement Incident

To advertise here,contact us