പിഎം ശ്രീയിൽ ഒപ്പുവെച്ചത് എൽഡിഎഫ് സർക്കാർ; ഞങ്ങൾ വരുമ്പോൾ പദ്ധതി ഹലാൽ ആവില്ല: മന്ത്രി കെ എം ഷാജി

പിഎം ശ്രീയിൽ പ്രതികരണവുമായി മന്ത്രി കെ എം ഷാജി

2 min read|13 Jun 2026, 08:00 pm

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ പ്രതികരണവുമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി. പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട് കരാറുമായി മുന്നോട്ട് പോയത് എൽഡിഎഫ് സർക്കാരാണെന്നും യുഡിഎഫ് സർക്കാർ മുൻ സർക്കാരിൻ്റെ തുടർച്ചയാണെന്നും മന്ത്രി പറഞ്ഞു. തങ്ങൾ വരുമ്പോൾ പിഎം ശ്രീ ഹലാൽ ആവില്ലെന്നും മന്ത്രി പ്രതികരിച്ചു. സർക്കാർ പിഎം ശ്രീ പദ്ധതിക്ക് എതിരാണ്. കരാറിനെ അനുകൂലിക്കുന്നില്ല. പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചത് പിണറായി വിജയൻ സർക്കാരാണെന്നും മുഖ്യമന്ത്രി മാറിയാൽ മാറുന്നതല്ല പദ്ധതിയെന്നും മന്ത്രി പറഞ്ഞു.

പദ്ധതിയിൽ ഒപ്പുവെച്ചത് ഒരു സർക്കാരാണെന്നും അതിൻ്റേതായ പ്രശ്നങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു. പഴയ പ്രസംഗങ്ങൾ എല്ലാവരും കാണുന്നുണ്ടെന്നതിൽ സന്തോഷമുണ്ട്. പ്രതിപക്ഷത്തിരിക്കുമ്പോൾ അങ്ങനെ പറയാൻ സാധിക്കുമെന്നും ഇന്ന് താൻ സത്യപ്രതിജ്ഞ ചെയ്ത, ഉത്തരവാദിത്തപ്പെട്ട മന്ത്രിയാണെന്നും കെ എം ഷാജി വ്യക്തമാക്കി.

ഭരണ മാറ്റത്തിന് പിന്നാലെ പിഎം ശ്രീ പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് കേന്ദ്രസർക്കാർ വീണ്ടും കേരളത്തിന് കത്തയച്ചതോടെയാണ് വിഷയം വീണ്ടും ചർച്ചയായത്. പിഎം ശ്രീ പദ്ധതിയിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരിക്കുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പ്. പിഎം ശ്രീ വിദ്യാഭ്യാസ നയം മാറ്റേണ്ടി വരില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കേന്ദ്ര നിബന്ധനകളിൽ പാഠ്യപദ്ധതി നിർബന്ധമാക്കില്ലെന്നും NCERT പാഠപുസ്തകങ്ങൾ തന്നെ പഠിപ്പിക്കണമെന്ന് നിർബന്ധമില്ലെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. SCERT പാഠപുസ്തകങ്ങൾ പഠിപ്പിച്ചാലും മതിയാകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതുവഴി പിഎം ശ്രീയിൽ കേന്ദ്ര നിബന്ധനകൾ മറികടക്കാമെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറി മന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. ഇതിന് പിന്നാലെയാണ് പിഎം ശ്രീ പദ്ധതിയിലെ സർക്കാർ നിലപാട് പൊതുശ്രദ്ധനേടുന്നത്.

Content Highlights: Minister KM Shaji has responded to the ongoing debate surrounding the PM SHRI scheme, outlining the government's position and addressing concerns raised over its implementation.

To advertise here,contact us