തിരുവനന്തപുരം: തിരുവനന്തപുരം പൂവച്ചലില്‍ തെരുവുനായ ആക്രമണം. വീട്ടമ്മയുടെ കൈവിരല്‍ തെരുവുനായ കടിച്ചെടുത്തു. പൂവച്ചല്‍ പേഴുമട്ടിലാണ് സംഭവം. നായയുടെ ആക്രമണത്തില്‍ നാലുപേര്‍ക്കാണ് പരിക്കേറ്റത്. 61-കാരിയായ ഓമനയുടെ ഇടതു കൈവിരല്‍ ആണ് നായ കടിച്ചെടുത്തത്.
സമീപവാസികളായ ഷാമില ബീവി(51), ഭര്‍ത്താവ് മാഹിന്‍ കണ്ണ്(56), ഓമനയുടെ ഭര്‍ത്താവ് ശ്രീകണ്ഠന്(67) എന്നിവര്‍ക്കാണ് കടിയേറ്റത്. വീട്ടില്‍ കയറിയാണ് തെരുവുനായ ഇവരെ ആക്രമിച്ചത്. ഈ നായയെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തി. നായയ്ക്ക് പേവിഷ ബാധ ഉണ്ടോ എന്ന് സ്ഥിരീകരിക്കാന്‍ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നേരത്തെയും ഈ പ്രദേശത്ത് പന്ത്രണ്ടോളം പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു.
Content Highlights: Stray dog attacks housewife in Thiruvananthapuram; bites off finger