പുലര്‍ച്ചെ മൂത്രമൊഴിക്കാന്‍ എഴുന്നേറ്റപ്പോള്‍ കട്ടിലിനടിയില്‍ മൂര്‍ഖന്‍; 12കാരന്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

വീട്ടുകാർ എത്തിയപ്പോഴേക്കും പാമ്പ് ഫണമുയർത്തി നിൽക്കുകയായിരുന്നു

കോഴിക്കോട്: കിടപ്പുമുറിയിൽ മൂർഖൻ. നന്മണ്ടയിൽ പന്ത്രണ്ടുകാരൻ രക്ഷപ്പെട്ടത് അത്ഭുതകരമായി.

​നന്മണ്ട പനോളുകണ്ടി റഫീഖിന്റെ മകൻ അൽഷിദാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

തിങ്കളാഴ്ച്ച പുലർച്ചെയാണ് സംഭവം.

പുലർച്ചെ മൂത്രമൊഴിക്കാൻ എഴുന്നേറ്റ അൽഷിദ് കട്ടിലിനടിയിൽ പാമ്പിന്റെ വാൽ കാണുകയായിരുന്നു. വീട്ടുകാർ എത്തിയപ്പോഴേക്കും പാമ്പ് ഫണമുയർത്തി നിൽക്കുകയായിരുന്നു.

റെസ്ക്യൂ വളണ്ടിയമാർ എത്തിയാണ് പാമ്പിനെ പിടികൂടിയത്.

Content Highlights: Cobra found under the bed; 12-year-old escapes miraculously

To advertise here,contact us