വഴി പ്ലീസ്….; പരിശീലനത്തിനിടയിലേക്ക് ഇഴഞ്ഞെത്തി ചേര, ചിതറിയോടി പൊലീസുകാര്‍

സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു

തിരുവനന്തപുരം: പൊലീസുകാരുടെ പരിശീലനത്തിനിടയിലേക്ക് ഇഴഞ്ഞെത്തി പാമ്പ്. തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളേജിലാണ് സംഭവം. ഇന്ന് രാവിലെ നടന്ന പരിശീലന പരിപാടിക്കിടയിലേക്കാണ് ചേര എത്തിയത്. ഇതോടെ പൊലീസുകാര്‍ ചിതറിയോടി. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പാമ്പിനെ കണ്ടതോടെ കോളേജില്‍ വ്യാപക പരിശോധന നടത്തി.

Content Highlights: Snake into police training session at tvm

To advertise here,contact us