'ഇടത് വോട്ടുകള്‍ ഉള്‍പ്പെടെ ലഭിച്ചു'; പേരാമ്പ്രയില്‍ വിജയം ഉറപ്പെന്ന് ഫാത്തിമ തെഹ്‌ലിയ

അതേസമയം താന്‍ തോല്‍ക്കാനാണ് ജനം തീരുമാനം എടുക്കുന്നതെങ്കില്‍ ആ ജനവിധി അംഗീകരിക്കും എന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി പി രാമകൃഷ്ണന്‍ പറഞ്ഞിരുന്നു.

കോഴിക്കോട്: പേരാമ്പ്രയില്‍ ഇത്തവണ യുഡിഎഫ് വിജയം ഉറപ്പാണെന്നും ഇടത് വോട്ടുകള്‍ ഉള്‍പ്പെടെ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ഫാത്തിമ തെഹ്‌ലിയ. പ്രചരണ വേളയില്‍ ഉണ്ടായ വിവാദങ്ങള്‍ പരിഗണനയില്‍ വന്നിട്ടില്ല, കക്ഷി രാഷ്ട്രീയത്തിനും മതത്തിനും അപ്പുറമുള്ള പിന്തുണ ലഭിച്ചെന്നും ഫാത്തിമ തെഹ്‌ലിയ പറഞ്ഞു.

പേരാമ്പ്രയില്‍ അടിത്തട്ടില്‍ വരെ ഇറങ്ങി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. ഉത്തരവാദിത്തങ്ങള്‍ ചെയ്യാനുള്ള ശ്രമങ്ങളാണ് നടത്തിയത്. പേരാമ്പ്രയില്‍ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ട്. മണ്ഡലത്തില്‍ എത്തിയപ്പോള്‍ ലഭിച്ച ആത്മവിശ്വാസം വളറെ വലുതാണ്. വോട്ടര്‍മാരുടെ ആത്മവിശ്വാസമാണ് തനിക്ക് ലഭിച്ചതെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നു. തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ അത് കാണാന്‍ സാധിക്കുമെന്നും ഫാത്തിയ തെഹ്‌ലിയ പറഞ്ഞു. ജനങ്ങള്‍ തന്നെ സ്വീകരിക്കുകയും വോട്ട് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

അതേസമയം താന്‍ തോല്‍ക്കാനാണ് ജനം തീരുമാനം എടുക്കുന്നതെങ്കില്‍ ആ ജനവിധി അംഗീകരിക്കും എന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി പി രാമകൃഷ്ണന്‍ പറഞ്ഞിരുന്നു. കോഴിക്കോട് ജില്ലയില്‍ ആദ്യം തോല്‍ക്കുന്നത് ടി പി രാമകൃഷ്ണന്‍ ആയിരിക്കുമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍ കുമാര്‍ നടത്തിയ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. സിപിഐഎമ്മിന്റെ ഭാവിയെ കുറിച്ചോര്‍ത്ത് ഉത്കണ്ഠ വേണ്ടെന്ന് പാര്‍ട്ടി വീണ്ടും അധികാരത്തില്‍ എത്തിയാല്‍ പാര്‍ട്ടി സംവിധാനം തകരാറിലാവുമെന്ന നിരിക്ഷണത്തോടും ടി പി രാമകൃഷ്ണന്‍ പ്രതികരിച്ചു.

Content Highlights: Fathima Thahiliya expressed strong confidence about securing a victory in the Perambra constituency

To advertise here,contact us