പിണറായിയിൽ കോൺഗ്രസ് പ്രവർത്തകന് നേരെ ആക്രമണം; പിന്നിൽ CPIM എന്ന് ആരോപണം

സിപിഐഎമ്മാണ് അക്രമത്തിന് പിന്നിലെന്നാണ് ആരോപണം

കണ്ണൂർ: പിണറായിയിൽ കോൺഗ്രസ് പ്രവർത്തകന് നേരെ ആക്രമണം. മൈലുള്ളിമെട്ടയിൽ വെച്ച് കോൺഗ്രസ് പ്രവർത്തകനായ പ്രകാശനാണ് ആക്രമത്തിനിരയായത്. സിപിഐഎമ്മാണ് അക്രമത്തിന് പിന്നിലെന്നാണ് ആരോപണം. പോളിങ് തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ടുള പ്രവർത്തനങ്ങൾക്കിടെയായിരുന്നു ആക്രമണം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രകാശനെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മട്ടന്നൂരിൽ ബിജെപി ബൂത്ത് ഏജന്റിന് നേരെയും ആക്രമണമുണ്ടായി. ബൂത്ത്‌ ഏജന്റ് മനോളി ഷൈജുവിന് ആക്രമണത്തിൽ പരിക്കേറ്റു. സിപിഐഎം പ്രവർത്തകർ ബൂത്ത് ഏജന്റിന് നേരെ കല്ലെറിയുകയായിരുന്നു എന്നാണ് ആരോപണം. പോളിങ് കേന്ദ്രത്തിൽ ബൂത്ത്‌ ഏജന്റിന്റെ അപ്ലിക്കേഷൻ നൽകി മടങ്ങുമ്പോൾ കുണ്ടേരി പൊയിലിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ ഷൈജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Content Highlights: Congress worker Prakashan attacked in Pinarayi’s Mailullimotta area, raising concerns over political violence in Kannur.

To advertise here,contact us