കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ വിധിയേതായാലും സ്വീകരിച്ച് മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജനങ്ങള്‍ക്കിടയിലും സംഘടനാപ്രവര്‍ത്തനങ്ങളിലുമുണ്ടാകും. ഇടതുരാഷ്ട്രീയത്തിന്റെ തുടര്‍ച്ചമാത്രമാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയമെന്നും മുഖ്യമന്ത്രി പറഞ്ഞു. തോറ്റാല്‍ പ്രതിപക്ഷ നേതാവ് രാഷ്ട്രീയ വനവാസത്തിന് പോകുമെന്നാണ് പറഞ്ഞത്. അത്തരമൊരു തീരുമാനം അങ്ങേയ്ക്ക് എടുക്കാനാകുമോയെന്ന ചോദ്യത്തോടായിരുന്നു പ്രതികരണം.
മൂന്നാമൂഴത്തില്‍ എല്‍ഡിഎഫിന് സംശയം ഇല്ല. ജനക്ഷേമവും വികസനവും ഒരുമിച്ചാണ് സഞ്ചരിച്ചത്. ജനങ്ങള്‍ ഒപ്പമുണ്ടായിരുന്നു. ജനക്ഷേമത്തിനും വികസനത്തിനും തടസമുണ്ടാകരുതെന്ന് 2021ല്‍ ജനം തീരുമാനിച്ചു. ആ തീരുമാനം ശരിയായോ എന്ന് പരിശോധിക്കാനാണ് ഈ തിരഞ്ഞെടുപ്പ്. 2021നേക്കാള്‍ കരുത്തോടെ എല്‍ഡിഎഫിനെ അധികാരത്തിലെത്തിക്കും. തന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളാണ് വിലയിരുത്തേണ്ടത് എന്നും മുഖ്യമന്ത്രി പറഞ്ഞു. അതിദാരിദ്ര്യമുക്ത കേരളം എന്നത് ലോകത്ത് അപൂര്‍വ്വമായ നേട്ടമാണെന്നും കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി സെക്രട്ടറിയായിരുന്ന കാലമായിരുന്നു തന്നെ സംബന്ധിച്ച് നല്ലകാലം. വലിയവെല്ലുവിളി നിറഞ്ഞകാലമാണ്. തനിക്ക് തന്റേതായ സംഭാവന ചെയ്യാനായി എന്നുതന്നെയാണ് കരുതുന്നത്. കൂട്ടായാണ് കാര്യങ്ങള്‍ നിര്‍വഹിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. പാര്‍ട്ടിയുമായി ആത്മബന്ധമാണുള്ളത്. അധികാരം ചുമതലയുടെ ഭാഗം മാത്രമാണ്. ജി സുധാകരന് സ്ഥാനമോഹം വന്നു. അതോടെ നിലപാടുകള്‍ മറന്നു. അവസരവാദ നിലപാടാണ് ജി സുധാകരന്റേത്. അവസരവാദത്തിന്റെ ചെളിക്കുണ്ടില്‍ സുധാകരന് താഴ്ന്നുപോയി. സീറ്റൊന്ന് മാത്രമാണ് സുധാകരന് പാര്‍ട്ടി വിടാന്‍ കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അനുമതി കിട്ടാത്തതിനാലാണ് കെ റെയില്‍ വേണ്ടെന്ന് വെച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് ഗ്യാരണ്ടികള്‍ ജനം മുഖവിലയ്ക്ക് എടുക്കില്ല. വയനാട്ടിലെ ദുരന്തബാധിത ശ്രുതിയ്ക്ക് നല്കിയ വാക്ക് പാലിക്കപ്പെട്ടില്ല. കോണ്‍ഗ്രസിന്റെ വാക്കുവിശ്വസിച്ച ആ കുട്ടി കഷ്ടത്തിലായെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിപിഐഎം-ബിജെപി ഡീല്‍ ബോധപൂര്‍വ്വമുള്ള പ്രചാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ ഇടതുപക്ഷത്തിനൊപ്പമാണ്. ജീവിതാനുഭവമാണ് ഇവരെ ഇടതുപക്ഷത്തോട് അടുപ്പിച്ചത്. ഇതിനെ മറികടക്കാനാണ് ആര്‍എസ്എസ് ബന്ധം ആരോപിക്കുന്നത്. ആര്‍എസ്എസ് ആഭ്യന്തര ശത്രുക്കളായി കണ്ടവരാണ് കമ്മ്യൂണിസ്റ്റുകാര്‍. ധാരാളം സഖാക്കളെ ആര്‍എസ്എസ് ആക്രമണത്തില്‍ നഷ്ടമായി. രാജ്യത്ത് ബിജെപിയെ ഒറ്റയ്ക്ക് തോല്‍പ്പിക്കാനാകില്ല. അതിന് സഹായകമല്ല കോണ്‍ഗ്രസ് നിലപാട്. അരവിന്ദ് കെജ്രിവാളിലെ ബിജെപിക്ക് ഒപ്പം ചേര്‍ന്ന് ആക്രമിച്ചു. കെജ്രിവാളിനെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചു. ഇതേ ചോദ്യം കേരളത്തിലും ചോദിക്കുന്നു. ബിജെപിയ്ക്ക് കടന്നുവരാനുള്ള സൗകര്യം ചെയ്യുന്നത് കോണ്‍ഗ്രസ് ആണ്. ഹരിയാനയിലും കോണ്‍ഗ്രസ് ബിജെപിക്ക് അവസരം ഒരുക്കികൊടുത്തുവെന്നും മുഖ്യമന്ത്രി കടന്നാക്രമിച്ചു.
Content Highlights: no doubts in LDF 3.0 Said CM Pinarayi Vijayan to Reporter TV