പത്തനാപുരം: പത്തനാപുരത്ത് നടക്കുന്നത് ഉമ്മന്‍ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ മരണ ശേഷവും ദ്രോഹിച്ചവരും തമ്മിലെ പോരാട്ടമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എം പി. പത്തനാപുരം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജ്യോതികുമാര്‍ ചാമക്കാലയുടെ തെരഞ്ഞെടുപ്പ് റോഡ്ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സ്വന്തം ജീവിതം ജനങ്ങള്‍ക്കായി മെഴുകുതിരി പോലെ ഉരുക്കിത്തീര്ത്ത ഉമ്മന്‍ ചാണ്ടിയും ആ പുണ്യ ശ്ലോകനായ മനുഷ്യനെ ജീവിച്ചിരുന്നപ്പോഴും മരണശേഷവും ദ്രോഹിച്ചവരും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടമാണ് പത്തനാപുരത്ത് നടക്കുന്നത്', ഷാഫി പറഞ്ഞു.
അതേസമയം, കേരളം പോളിങ് ബൂത്തിലെത്താന്‍ ഇനി അഞ്ച് നാള് മാത്രമാണ് ബാക്കിയുള്ളത്. അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ ആകെ 2,71,42,952 വോട്ടര്‍മാരാണ് സംസ്ഥാനത്ത് ഉള്ളത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ ഒന്‍പതിന് സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതുഅവധി ബാധകമായിരിക്കും.
Content Highlights: shafi parambil says fight in pathanapuram is between oommen chandy's memmory and those who hunted him