കൊഴിഞ്ഞുപോക്ക് തടയാന്‍ അടിയന്തര നടപടിക്ക് കോണ്‍ഗ്രസ്; അസംതൃപ്തര്‍ക്ക് പാര്‍ട്ടി പദവികള്‍ നല്‍കാനാണ് നീക്കം

സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ തുടര്‍ന്ന് പല യുവനേതാക്കളും പാര്‍ട്ടി വിടുന്ന സാഹചര്യത്തിലാണ് നീക്കം.

കൊഴിഞ്ഞുപോക്ക് തടയാന്‍ അടിയന്തര നടപടി സ്വീകരിക്കാനൊരുങ്ങി കോണ്‍ഗ്രസ്. അസംതൃപ്തര്‍ക്ക് പദവികള്‍ നല്‍കി അവരെ പാര്‍ട്ടിയോട് ചേര്‍ത്തുനിര്‍ത്താനാണ് നീക്കം.

ഇടഞ്ഞു നില്‍ക്കുന്ന നേതാക്കളെ കേള്‍ക്കാനും തീരുമാനിച്ചു. വിമത ശബ്ദം ഉയര്‍ത്തിയാല്‍ പിന്നാലെ അനുനയനീക്കം നടത്തും. എല്ലാവരെയും ചേര്‍ത്ത് നിര്‍ത്താനാണ് തീരുമാനം.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ തുടര്‍ന്ന് പല യുവനേതാക്കളും പാര്‍ട്ടി വിടുന്ന സാഹചര്യത്തിലാണ് നീക്കം. എഐസിസി നിരീക്ഷകരായ സച്ചിന്‍ പൈലറ്റ് ഉള്‍പ്പെടെ ഉടന്‍ കേരളത്തില്‍ എത്തും.

Content Highlights: Congress initiates urgent measures to prevent defections within the party

To advertise here,contact us