പാലക്കാട്: പട്ടാമ്പി മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ടി പി ഷാജിക്കെതിരെ ഇന്ന് കോൺഗ്രസിന്റെ വിമത കൺവെൻഷൻ നടക്കും. കഴിഞ്ഞ തവണ പട്ടാമ്പിയിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച റിയാസ് മുക്കോളിക്ക് സീറ്റ് അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് ടി പി ഷാജിക്കെതിരായ വിമതനീക്കം.
യൂത്ത് കോൺഗ്രസ് ഓങ്ങല്ലൂർ മണ്ഡലം പ്രസിഡൻ്റ് ഷാഫി പട്ടാമ്പിയെ വിമതനായി മത്സരിപ്പിക്കുമെന്ന് പട്ടാമ്പിയിലെ കോൺഗ്രസിലെ അസംതൃപ്തർ പറഞ്ഞു. ഓങ്ങല്ലൂർ ഗ്രാൻഡ് ഇവൻറ് സെൻ്ററിൽ വച്ചാണ് ഇന്ന് കൺവെൻഷൻ.
ഷാഫി പട്ടാമ്പി ഉടൻ നാമനിർദ്ദേശപത്രിക സമർപ്പിക്കുമെന്ന് പട്ടാമ്പിയിലെ കോൺഗ്രസിലെ വിമത നേതാക്കൾ പറഞ്ഞു. വിമുതലേ അനുനയിപ്പിക്കാൻ നേതാക്കൾ ഇടപെട്ടെങ്കിലും ഫലം ഉണ്ടായില്ല. 2021ല്‍ സിപിഐയുടെ മുഹമ്മദ് മുഹ്സിന് 17974 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. റിയാസ് മുക്കോളിയായിരുന്നു രണ്ടാം സ്ഥാനത്ത്.
Content Highlights: Indian National Congress in Pattambi faces internal dissent as rebel leaders move ahead with a separate convention