ചെന്നൈ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷത്തിനും വിജയം ആശംസിച്ച് മക്കൾ നീതി മയ്യം നേതാവും രാജ്യസഭാംഗവുമായ കമൽഹാസൻ. സമൂഹമാധ്യമത്തിലൂടെയാണ് കമൽഹാസന്റെ പ്രതികരണം. സഖാവ് പിണറായി വിജയന് 'വിജയം' ആശംസിക്കുന്നു. സഖാവ് വിജയൻ വിജയിക്കട്ടെ, കേരളവും വിജയിക്കും. ഇത് തന്റെ അഭിപ്രായം എന്നാണ് കമൽഹാസൻ കുറിപ്പിൽ പറയുന്നത്.
'സഖാവ് പിണറായി വിജയന് വിജയം ആശംസിക്കുന്നു. വരുന്ന തെരഞ്ഞെടുപ്പിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന് വിജയാശംസകൾ നേരുന്നു. എല്ലാത്തിനുമുപരി കേരളം എന്റെ കേരളം കൂടിയാണ്. ചിലരുടെയെങ്കിലും മനസിൽ ഞാൻ പുറത്തുനിന്നുള്ള ഒരാളാണെന്ന തോന്നലുണ്ടായാൽ പോലും കേരളവുമായുള്ള വൈകാരിക ബന്ധം ഞാനെന്നും സൂക്ഷിക്കാറുണ്ട്. അതുകൊണ്ട് കഴിഞ്ഞ പത്ത് വർഷത്തെകുറിച്ച് ചിന്തിക്കാനും അദ്ദേഹത്തിന് ആശംസകൾ നേരാനും കേരളജനതയോട് ഞാൻ അഭ്യർത്ഥിക്കുകയാണ്. നമുക്ക് ശരിയായ തീരുമാനം കൈക്കൊള്ളാം. സഖാവ് വിജയൻ വിജയിക്കട്ടെ, കേരളവും വിജയിക്കും. ഇത് എന്റെ അഭിപ്രായം.' എന്നാണ് കമൽ ഹാസന്റെ കുറിപ്പ്.
Content Highlights: Kamal Haasan wished Chief Minister Pinarayi Vijayan and the LDF victory in the assembly elections