ഇടുക്കി : സിപിഐഎമ്മുമായി അകന്ന മുൻമന്ത്രി ജി സുധാകരനെതിരെ വിമർശനം ഉന്നയിച്ച് മുതിര്‍ന്ന സിപിഐഎം നേതാവ് എം എം മണി. പാർട്ടി വിട്ടാൽ ജി സുധാകരൻ വെറും ശൂ ആണെന്നും പാർട്ടിയിൽ ആരെയും കെട്ടിയിട്ടിട്ടില്ലയെന്നും സുധാകരൻ വെല്ലുവിളിയാകില്ലയെന്നും എം എം മണി പ്രതികരിച്ചു.
ജി സുധാകരൻ മത്സരിച്ചാലും പാർട്ടിക്ക് ഒരു കോപ്പും ഇല്ല. പാർട്ടിക്ക് കാര്യങ്ങൾ നോക്കാൻ അറിയാം. സുധാകരനെ പാർട്ടി മന്ത്രി വരെയാക്കിയെന്നും എം എം മണി പറഞ്ഞു. പാർട്ടിയിൽ നിന്ന് പോയാൽ പോട്ടെന്നു വെയ്ക്കും അയ്യോ മോനെ പോകല്ലേ എന്ന് പറയില്ലയെന്നും അദ്ദേഹം പറഞ്ഞു.
ജി സുധാകരൻ മത്സരിക്കില്ല എന്നാണ് രാവിലെ ഫേസ്ബുക്കിൽ കണ്ടതെന്നുംമറ്റു കാര്യങ്ങൾ എനിക്കറിയില്ലയെന്നും ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്. അദ്ദേഹം മത്സരിക്കുമെന്ന് ഇപ്പോഴും കരുതുന്നില്ലയെന്നും അദ്ദേഹം പറഞ്ഞു. അറിയാത്ത കാര്യങ്ങളെക്കുറിച്ച് കൂടുതൽ പറയാനില്ല. തെറ്റായ നിലപാട് എടുക്കും എന്ന് കരുതുന്നില്ലയെന്നും പറഞ്ഞു.മത്സരിക്കുമെന്ന് പറഞ്ഞതല്ലേ ഉള്ളൂ ഇനിയും സമയമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം അമ്പലപ്പുഴയില്‍ സിപിഐഎമ്മിന് വെല്ലുവിളി ഉയര്‍ത്തി ജി സുധാകരന് രംഗത്തെത്തി. അമ്പലപ്പുഴയില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് ജി സുധാകരന് വ്യക്തമാക്കി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ ഒന്നും പറയില്ല. ആരെയും വ്യക്തിഹത്യ ചെയ്യില്ല. ആരുടെയും പിന്തുണ വേണ്ട. ഒരു പാര്‍ട്ടിയിലും മുന്നണിയിലും ചേരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ജി സുധാകരന് പറഞ്ഞു. ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ജി സുധാകരന് നിലപാട് വ്യക്തമാക്കിയത്.
Content Highlight : Senior CPI(M) leader M M Mani has publicly criticized former minister G Sudhakaran, who has distanced himself from the party.