സംവിധായകന്‍ ചിംദംബരത്തിനെതിരെ ലൈംഗികാതിക്രമക്കേസ്

'മഞ്ഞുമ്മല്‍ ബോയ്‌സ്, ജാൻ എ മൻ സിനിമകളുടെ സംവിധായകനാണ് ചിദംബരം

കൊച്ചി: 'മഞ്ഞുമ്മല്‍ ബോയ്‌സ്' സിനിമയുടെ സംവിധായകന്‍ ചിംദംബരത്തിനെതിരെ ലൈംഗികാതിക്രമക്കേസ്. നടിയുടെ പരാതിയില്‍ എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. ബിഎന്‍എസ് 74,75 വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഞായറാഴ്ചയാണ് കേസെടുത്തത്.

2022 ല്‍ യുവതിയുടെ ഫ്‌ളാറ്റില്‍ അതിക്രമിച്ച് കയറി ലൈംഗീക ഉദ്ദേശത്തോടെ പെരുമാറി എന്നാണ് കേസ്. എളംകുളത്തെ ഫ്‌ളാറ്റില്‍ വെച്ചായിരുന്നു പരാതിക്കാസ്പദമായ സംഭവം നടക്കുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. വിദേശത്തുള്ള നടിയുടെ മൊഴി ഓൺലൈനായി രേഖപ്പെടുത്തി.

'മഞ്ഞുമ്മല്‍ ബോയ്‌സ്, ജാൻ എ മൻ സിനിമകളുടെ സംവിധായകനാണ് ചിദംബരം. ജാൻ എ മൻ സംവിധാനം ചെയ്യുന്നതിന് മുമ്പ് കമ്മട്ടിപ്പാടം, ഈട തുടങ്ങിയ ചിത്രങ്ങളുടെ സഹസംവിധായകനായിരുന്നു. 

Content Highlights: case against director chidambaram

To advertise here,contact us