'രാഷ്ട്രീയം നോക്കാതെയുള്ള അദ്ദേഹത്തിന്റെ സേവനത്തിന്റെ പേരാണ് പുണ്യം; സജി ചെറിയാൻ മാതൃകയാക്കേണ്ട വ്യക്തിത്വം'

'വിളിക്കുന്ന അടുത്ത നിമിഷം ഫോണെടുക്കും, രാഷ്ട്രീയം നോക്കാതെ സഹായിക്കും', മന്ത്രി സജി ചെറിയാനെ പ്രശംസിച്ച് ടിനി ടോം

തിരുവനന്തപുരം: മന്ത്രി സജി ചെറിയാനെ പ്രശംസിച്ച് നടന്‍ ടിനി ടോം. വിളിക്കുന്ന അടുത്ത നിമിഷം ഫോണ്‍ എടുക്കുകയും രാഷ്ട്രീയം നോക്കാതെ സഹായിക്കുകയും ചെയ്യുന്ന ആളാണ് മന്ത്രി സജി ചെറിയാന്‍. മാതൃകയാക്കേണ്ട വ്യക്തിത്വമാണ് അദ്ദേഹം. സജി ചെറിയാൻ തനിക്ക് സഹോദര തുല്യനാണെന്നും ടിനി ടോം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

താന്‍ ഉള്‍പ്പെടെ ചേര്‍ന്ന് സ്ഥാപിച്ച മിമിക്രി ആര്‍ട്ടിസ്റ്റ് അസോസിയേഷനും സര്‍ക്കാര്‍ സിനിമാ കോണ്‍ക്ലേവുകളില്‍ താരസംഘടന അമ്മയ്ക്കും അര്‍ഹിക്കുന്ന അംഗീകാരം നല്‍കിയ ആളാണ് മന്ത്രി സജി ചെറിയാനെന്നും ടിനി ടോം പറഞ്ഞു. അടുത്തിടെ നടന്ന അമ്മയുടെ കുടുംബ സംഗമത്തിന് ചങ്ക് പോലെ അദ്ദേഹം കൂടെ നിന്നു. രാഷ്ട്രീയം നോക്കാതെയുള്ള അദ്ദേഹത്തിന്റെ സേവനത്തിന്റെ പേരാണ് പുണ്യമെന്നും ടിനി ടോം കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ആര് അധികാരത്തില്‍ വന്നാലും ഈ എളിയവന് ഒന്നേയുള്ളു ആഗ്രഹം. ഇത് ഇപ്പോഴെങ്കിലും പറഞ്ഞില്ലെങ്കില്‍ നന്ദികേടാകും. മന്ത്രി സജി ചെറിയാന്‍ സര്‍ എനിക്ക് സ്വന്തം ഒരു സഹോദരനാണ്, മാതൃകയാണ്. വിളിക്കുന്ന അടുത്ത നിമിഷം ഫോണ്‍ എടുക്കും, ഞാന്‍ ഉള്‍പ്പെടെ സ്ഥാപിച്ച maa (മിമിക്രി ആര്‍ട്ടിസ്റ്റ് അസോസിയേഷന്) സര്‍ക്കാര്‍ അക്കാഡമി അംഗീകാരം നല്‍കി, സംഗീത നാടക അക്കാദമി അവാര്‍ഡും ഗുരു പൂജ അവാര്‍ഡും ഏര്‍പ്പാടക്കിയ മന്ത്രി, സര്‍ക്കാര്‍ സിനിമ കോണ്‍ക്ലവുകളില്‍ അമ്മയ്ക്ക് അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ തന്ന മന്ത്രി, ഈയടുത്തു അമ്മ സംഘടന നടത്തിയ കുടുംബ സംഗമത്തിന് ചങ്ക് പോലെ കൂടെ നിന്ന് സഹായിച്ച എന്റെ ചേട്ടന്‍, അങ്ങനെ എളിയവരെ കൂടെ നിര്‍ത്തി ചെയ്തുതന്ന ഒരുപാട് ഉപകാരങ്ങള്‍. ആര് അധികാരത്തില്‍ വന്നാലും ആരൊക്കെ മന്ത്രിയായാലും എളിയവരാണെന്നു നോക്കാതെ രാഷ്ട്രീയം നോക്കാതെ സഹായിക്കുന്നു. ഇദ്ദേഹത്തെ മാതൃകയാക്കുക കണ്ടു പഠിക്കുക. ഈ സേവനത്തിന്റെ പേരാണ് പുണ്യം

Content Highlights- Tiny Tom praised Saji Cheriyan, noting he will answer the phone and help others without considering politics.

To advertise here,contact us