തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈൻ ടാക്സി-ഗിഗ് തൊഴിലാളികൾ നാളെ മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്. ടാക്സി കുത്തകയായ ഊബറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയാണ് സംയുക്ത സമിതിയുടെ നേതൃത്വത്തിൽ മൂന്ന് ദിവസത്തെ ആപ്പ് ബഹിഷ്കരണം പ്രഖ്യാപിച്ചിരിക്കുന്നത്. ഊബർ ഡ്രൈവർമാർക്ക് പുറമെ സൊമാറ്റോ, സ്വിഗ്ഗി തൊഴിലാളികളും പണിമുടക്കിൽ പങ്കുചേരും.
മിനിമം ടാക്സി നിരക്ക് പ്ലാറ്റ്ഫോമില്‍ നടപ്പിലാക്കണമെന്നും തൊഴിലാളികള്‍ ആവശ്യമുന്നയിച്ചു. പ്രതിദിന സബ്സ്ക്രിപ്ഷന് തുക (165) കുറയ്ക്കണം, അക്കൗണ്ടുകള്‍ ഏകപക്ഷീയമായി ബ്ലോക്ക് ചെയ്യുന്നത് അവസാനിപ്പിക്കണം എന്നീ ആവശ്യങ്ങളും തൊഴിലാളികള്‍ മുന്നോട്ട് വയ്ക്കുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി നാളെ രാവിലെ 10-ന് സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. മൂന്ന് ദിവസം ഊബര്‍ ആപ്പ് പൂര്‍ണ്ണമായും ഓഫ്ലൈന് ആക്കുമെന്നും യാത്രാക്ലേശം ഒഴിവാക്കാന്‍ 'കേരള സവാരി' വഴി സര്‍വീസ് നടത്തുമെന്നും തൊഴിലാളികള്‍ അറിയിച്ചു. ഓണ്‍ലൈന്‍ ടാക്സി സംയുക്ത സമിതിയുടേതാണ് ആഹ്വാനം ഇതൊടൊപ്പം സൊമാറ്റോ, സ്വിഗ്ഗി, ആമസോണ്‍ തൊഴിലാളികളും പണിമുടക്കും.
ഫെബ്രുവരി 17 മുതൽ 19 വരെ സംസ്ഥാനവ്യാപകമായി ഊബർ ആപ്പ് ബഹിഷ്കരിക്കാനാണ് തീരുമാനം. സംയുക്ത സമിതിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 10 മണിക്ക് പാളയത്ത് നിന്ന് സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ റാലി നടക്കും. സംഗമം പി സി വിഷ്ണുനാഥ് എംഎൽഎ ഉദ്ഘാടനം ചെയ്യും.പണിമുടക്ക് ദിവസങ്ങളിൽ പൊതുജനങ്ങളുടെ യാത്രാക്ലേശം കണക്കിലെടുത്ത് സർക്കാർ സംവിധാനമായ 'കേരള സവാരി' ആപ്പ് വഴി സർവീസ് നടത്താൻ തൊഴിലാളികൾ തീരുമാനിച്ചിട്ടുണ്ട്.
Content Highlight; Workers have announced a statewide boycott of Uber services starting tomorrow. The decision is reportedly part of a protest over work-related concerns and demands raised by drivers.