ആന്ധ്ര-ഒഡീഷ അതിർത്തിയിലൂടെ ബെംഗളൂരു വഴി കേരളത്തിലേക്ക്; തലസ്ഥാനത്ത് പിടികൂടിയത് 300 കിലോയിലധികം കഞ്ചാവ്

ഒരു മാസത്തോളമായി ഈ സംഘം ഡാന്‍സാഫ് നിരീക്ഷണത്തിലായിരുന്നു

തിരുവനന്തപുരം: തലസ്ഥാനത്ത് വന്‍ കഞ്ചാവ് വേട്ട. പാപ്പനംകോടില്‍ 300 കിലോ കഞ്ചാവ് പിടികൂടി. സിറ്റി ഡാന്‍സാഫ് സംഘമാണ് കഞ്ചാവ് പിടികൂടിയത്. കരകുളം സ്വദേശി അഫ്‌സലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഫ്‌സലാണ് കഞ്ചാവ് ഉള്‍പ്പെട്ട വാഹനം ഓടിച്ചിരുന്നത്. ബെംഗളൂരുവില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചത്.

കഞ്ചാവ് കടത്ത് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ കെ കാര്‍ത്തിക് പറഞ്ഞു. ഇത് വലിയ ഒരു ശൃംഖലയാണെന്നും കൂടുതല്‍ പേര്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കാര്‍ത്തിക് പറഞ്ഞു. ഏകദേശം 350 കിലോ ആണ് പിടികൂടിയത്. സമീപകാലത്തെ ഏറ്റവും വലിയ വേട്ടയാണ്. ആന്ധ്ര-ഒഡീഷ അതിര്‍ത്തിയില്‍ നിന്ന് ബെംഗളൂരു വഴി കഞ്ചാവ് കേരളത്തില്‍ എത്തിച്ചു', കമ്മീഷണര്‍ പറഞ്ഞു.

ഇന്നലെ വാഹനം പാപ്പനംകോട് റോഡില്‍ പാര്‍ക്ക് ചെയ്‌തെന്നും ടയര്‍ പഞ്ചര്‍ എന്ന് തെറ്റിദ്ധരിപ്പിക്കാന്‍ കാറ്റൂരി വിട്ടെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു. റോഡരികില്‍ കിടന്ന വാഹനം എടുക്കാന്‍ മറ്റൊരാളെത്തി. ഒരു മാസത്തോളമായി ഈ സംഘം ഡാന്‍സാഫ് നിരീക്ഷണത്തിലായിരുന്നു. ഇന്ന് വാഹനം എടുക്കാന്‍ എത്തിയതോടെ അഫ്‌സലിനെ പൊലീസ് പിടികൂടുകയായിരുന്നു.

Content Highlights: Massive cannabis bust in Thiruvananthapuram

To advertise here,contact us