'നിങ്ങളുടെ പരിപാടിയിൽ സംസാരിക്കുന്നത് നിങ്ങൾ കേൾക്കാൻ പാടില്ലേ?' ചെണ്ടമേളത്തിനിടയിൽ രോഷാകുലനായി മുഖ്യമന്ത്രി

നേരത്തെയും സമാനരീതിയില്‍ ചെണ്ടകൊട്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ക്ഷുഭിതനായിരുന്നു

കോട്ടയം: പ്രസംഗം തുടങ്ങിയിട്ടും വാദ്യമേളം നിര്‍ത്താത്തതിനെ തുടര്‍ന്ന് രോഷാകുലനായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോട്ടയത്ത് കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സമ്മേളനം നടക്കുന്നതിനിടെ മൈതാനത്തിന് പുറത്ത് ചെണ്ടമേളം നടന്നതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.

ഏത് പരിപാടിയുടെ ഭാഗമായുള്ള മേളമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. നിങ്ങളുടെ പരിപാടിയില്‍ സംസാരിക്കുന്നത് നിങ്ങള്‍ കേള്‍ക്കാന്‍ പാടില്ല എന്ന തരത്തിലുള്ള ചെണ്ടകൊട്ടാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെയും സമാനരീതിയില്‍ ചെണ്ടകൊട്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ക്ഷുഭിതനായിരുന്നു. മെഡിസെപ് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലെ പ്രസംഗത്തിനിടെ ചെണ്ട കൊട്ടിയ വാദ്യസംഘത്തോടാണ് മുഖ്യമന്ത്രി നീരസം പ്രകടിപ്പിച്ചത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ഉദ്ഘാടന പ്രസംഗത്തിനിടെയായിരുന്നു മുഖ്യമന്ത്രി അന്ന് നീരസം പ്രകടിപ്പിച്ചത്.

മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിനിടെയായിരുന്നു ചെണ്ടമേള സംഘം ചെണ്ടകൊട്ടിയത്. പിന്നാലെ മുഖ്യമന്ത്രി പ്രസംഗം നിര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സുരക്ഷയൊരുക്കാനെത്തിയ പൊലീസുകാരോട് പറഞ്ഞ് ചെണ്ടമേളം നിര്‍ത്തിക്കുകയും മുഖ്യമന്ത്രി പ്രസംഗം തുടരുകയുമായിരുന്നു.

Content Highlights: CM Pinarayi Vijayan against Chendamela in Kottayam

To advertise here,contact us