കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് തൊഴിലാളി വിരുദ്ധനയം, ഇടത് സർക്കാർ ഒലിച്ചു പോകും: സാദിഖലി ശിഹാബ് തങ്ങൾ

'ജനാധിപത്യ സമരത്തിൽ ഇടത് സർക്കാർ ഒലിച്ചുപോകും'

മലപ്പുറം: കേന്ദ്ര ബജറ്റിൽ കേന്ദ്രസ‍ർക്കാരിനെയും സംസ്ഥാന സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തൊഴിലാളി വിരുദ്ധനയമാണ് നടപ്പാക്കുന്നതെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. കേന്ദ്രസർക്കാർ കോർപ്പറേറ്റ് അനുകൂല നിലപാട് സ്വീകരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആശാവർക്കർമാരെ നിരാശാ വർക്കർമാർ ആക്കിയവരാണ് സംസ്ഥാന സർക്കാർ. ഇലക്ഷൻ വന്നപ്പോൾ ചില ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. സർക്കാർ ഒരു കാര്യം മറക്കരുത്. സർക്കാർ നിലപാടിനെതിരെ ഏറ്റവും വലിയ സമരം വരാനിരിക്കുന്നതേയുള്ളൂ. ജനാധിപത്യ സമരത്തിൽ ഇടത് സർക്കാർ ഒലിച്ചു പോകും. തൊഴിൽ വിരുദ്ധത ഉണ്ടായാൽ തൊഴിലാളികൾ രാഷ്ട്രീയം നോക്കാതെ സമരം ചെയ്യുമെന്നും അ​ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിന് സമ്പൂർണ നിരാശ നൽകുന്നതാണ് നിർമല സീതാരാമൻ പ്രഖ്യാപിച്ച കേന്ദ്ര ബജറ്റ്. കേരളം ഏറെ പ്രതീക്ഷ വെച്ചുപുലർത്തിയ എയിംസ്, അതിവേഗ റെയിൽപാത എന്നിവയിൽ ഒരു പ്രഖ്യാപനവും ഉണ്ടായില്ല. അയൽസംസ്ഥാനമായ തമിഴ്‌നാടിന് രണ്ട് അതിവേഗ റെയിൽ ഇടനാഴികൾ പ്രഖ്യാപിച്ചപ്പോഴാണ് സജീവ ചർച്ച ഉയർന്നുവന്ന കേരളത്തെ തഴഞ്ഞത്.

Content Highlights: Sadiq Ali Thangal, State President Muslim League ​Criticise both state and centre government for union budget 2026

To advertise here,contact us