കൊച്ചി: യൂട്യൂബര് ഷാജന് സ്കറിയയെ അറസ്റ്റ് ചെയ്യാത്തതില് കൊച്ചി പൊലീസിന് എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതിയുടെ വിമര്ശനം. നിരന്തരം കുറ്റകൃത്യം ചെയ്യുന്ന ആളാണ് യൂട്യൂബര് ഷാജന് സ്കറിയ. എന്നിട്ടും എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നായിരുന്നു കോടതിയുടെ ചോദ്യം.
ഷാജന് സ്കറിയ ഒളിവിലെന്ന പൊലീസ് വാദത്തിനും കോടതി രൂക്ഷ വിമര്ശനമാണ് ഉന്നയിച്ചത്. ഷാജന് സ്കറിയ പ്രതിദിനം യൂട്യൂബില് വീഡിയോ പോസ്റ്റ് ചെയ്യുന്നുണ്ടല്ലോ. ഇത്രയധികം പ്രശ്നക്കാരനായ ഷാജന് സ്കറിയയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്നും കോടതി ചോദിച്ചു.
ഡോക്ടറുടെ ഫോണ് ചോര്ത്തിയെന്ന കേസിലെ മുന്കൂര് ജാമ്യാപേക്ഷയിലാണ് വിമര്ശനം. കടവന്ത്ര പൊലീസ് ജാമ്യമില്ലാക്കുറ്റം ചുമത്തി നേരത്തെ ഷാജന് സ്കറിയയെക്കെതിരെ കേസെടുത്തിരുന്നു. ഈ കേസിലെ മുന്കൂര് ജാമ്യാപേക്ഷയിലാണ് സെഷന്സ് കോടതിയുടെ വിമര്ശനം.
Content Highlights: ernakulam principal sessions court criticises kochi police for not arresting youtuber shajan skariah