പ്രകടന പത്രികയിലെ വാഗ്ദാനം പാലിച്ച് യുഡിഎഫ്; ചിറ്റൂർ-തത്തമംഗലം നഗരസഭയിൽ ആശാവർക്കർമാർക്ക് 2,000രൂപ അലവൻസ് നൽകും

പ്രത്യേക കൗണ്‍സിലിന്റെ തീരുമാനത്തെ എല്ലാവരും അംഗീകരിക്കുകയായിരുന്നു

പാലക്കാട്: ആശാവര്‍ക്കര്‍മാര്‍ക്ക് 2000 രൂപ അലവന്‍സ് നല്‍കാനുള്ള തീരുമാനവുമായി ചിറ്റൂര്‍-തത്തമംഗലം നഗരസഭ. യുഡിഎഫ് ഭരണത്തിലുള്ള ചിറ്റൂര്‍- തത്തമംഗലം നഗരസഭയാണ് പുതിയ തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രത്യേക കൗണ്‍സിലിന്റെ തീരുമാനത്തെ എല്ലാവരും അംഗീകരിക്കുകയായിരുന്നു. എല്‍ഡിഎഫ് അംഗങ്ങളും തീരുമാനത്തെ പിന്തുണച്ചു.

അലവന്‍സ് നല്‍കുന്നതിന് ആവശ്യമായ തുക തനത് ഫണ്ടില്‍ നിന്ന് തന്നെ വകയിരുത്താനാണ് തീരുമാനം. ഇതിനായി സര്‍ക്കാരിന്റെ അനുമതി തേടാന്‍ നഗരസഭാ അധികൃതര്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ആശാവര്‍ക്കര്‍മാര്‍ക്ക് 2000 രൂപയുടെ പ്രത്യേക പ്രതിമാസ അലവന്‍സ് നല്‍കുമെന്ന് യുഡിഎഫ് പ്രകടനപത്രികയില്‍ വാഗ്ദാനം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം നഗരസഭ കൈക്കൊണ്ടത്.

Content Highlight; Chittoor–Thattamangalam Municipality grants ₹2,000 allowance to ASHA workers

To advertise here,contact us