കോഴിക്കോട്: വാട്സ്ആപ്പ് ഗ്രൂപ്പിൽ സോണിയാ ഗാന്ധിയെയും അടൂർ പ്രകാശിനേയും അധിക്ഷേപിച്ച് ഡിവൈഎഫ്ഐ നേതാവ് നേതാവ് ഓഡിയോ സന്ദേശം പങ്കുവെച്ചതായി പരാതി. ഡിവൈഎഫ്ഐ നേതാവിനെതിരെ യൂത്ത് കോൺഗ്രസ് മുക്കം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഡിവൈഎഫ്ഐ കാരശ്ശേരി നോർത്ത് മേഖല സെക്രട്ടറി പുഷ്കിൻ സി എമ്മിനെതിരെയാണ് യൂത്ത് കോൺഗ്രസ് പരാതി നൽകിയത്.
കാരശ്ശേരി കാരമൂല നാട്ടുകൂട്ടം എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ശബരിമല സ്വർണ്ണ കൊള്ള വിഷയത്തിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, അടൂർ പ്രകാശ് പരനാറി എന്ന് വിളിച്ചു അധിക്ഷേപിച്ചു എന്നാണ് പരാതി.ഐ ടി ആക്ട് പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം പ്രസിഡൻ്റ് നിഷാദ് വിച്ചി പരാതി നൽകിയിരിക്കുന്നത്.
Content Highlights: DYFI leader's audio message insulting Sonia Gandhi and Congress MP Adoor Prakasham circulates in WhatsApp group; Youth Congress files police complaint