'കേരളം വികസിച്ചു; ബംഗാള്‍ എന്തുകൊണ്ട് പിന്നാക്കം പോയി'; കൊച്ചിയില്‍ രാഹുലിനോട് ചോദ്യവുമായി അതിഥി തൊഴിലാളി

ബംഗാൾ സ്വദേശിയായ യുവാവാണ് ചോദ്യം ചോദിച്ചത്

കൊച്ചി: കൊച്ചിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത പരിപാടിയില്‍ ചോദ്യവുമായി അതിഥി തൊഴിലാളി. കേരളം വികസിച്ചുവെന്നും എന്തുകൊണ്ട് ബംഗാള്‍ പിന്നാക്കം പോയി എന്നുമായിരുന്നു യുവാവിന്റെ ചോദ്യം. രാഹുല്‍ ഗാന്ധിയുമായി സംസാരിക്കാന്‍ ആര്‍ക്കെങ്കിലും താല്‍പര്യമുണ്ടോ എന്ന് കെ സി വേണുഗോപാല്‍ ചോദിച്ചപ്പോഴായിരുന്നു സദസ്സില്‍ നിന്ന് യുവാവ് ചോദ്യം ഉയര്‍ത്തിയത്.

തൊട്ടുപിന്നാലെ ഹലോ രാഹുല്‍ സാര്‍ എന്ന് പറഞ്ഞുകൊണ്ട് യുവാവ് സംസാരിക്കാന്‍ തുടങ്ങി. യുവാവിന്റെ വിളി കേട്ട് രാഹുല്‍ വേദിയുടെ മുന്‍ഭാഗത്തേയ്ക്ക് വന്നു. യുവാവിന്റെ ചോദ്യത്തിന് കാതോര്‍ത്തു. കേരളം വികസിച്ചുവെന്നും എന്നാല്‍ ബംഗാള്‍ എന്തുകൊണ്ട് പിന്നാക്കം പോയി എന്നും യുവാവ് ചോദിച്ചു.

ഇതിനിടെ തൊഴിലുറപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ എന്ന് വേദിയിലുണ്ടായിരുന്ന ഷാഫി പറമ്പിൽ പറയുന്നുണ്ട്. പിന്നാലെ യുവാവിന്റെ കൈയിലുണ്ടായിരുന്ന മൈക്ക് സ്ഥലത്തുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ തട്ടിപ്പറിച്ചു. രാഹുലിന് ഹിന്ദി അറിയാമെന്ന് യുവാവ് പറയുന്നുണ്ടെങ്കിലും ആരും കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

Content Highlights- west bengal native man ask questions to rahul gandhi in kochi programme

To advertise here,contact us