'മൂത്ത് നരച്ച് ബുദ്ധി കുറവായിരിക്കുന്നു'; എ കെ ബാലനെ അധിക്ഷേപിച്ച് കെ എം ഷാജി

ജയിലിലുള്ള സുഹൃത്തുക്കള്‍ക്കും കുടുംബത്തിന് മുഴവനും മരുമകനും പോകുമ്പോള്‍ കിട്ടേണ്ട തുകയാണ് പിണറായി വിജയന്‍ കൂട്ടിയതെന്നും ഷാജി ആരോപിച്ചു

കോഴിക്കോട്: മുന്‍ മന്ത്രിയും സിപിഐഎം നേതാവുമായ എ കെ ബാലനെ അധിക്ഷേപിച്ച് മുസ്‌ലിം ലീഗ് നേതാവ് കെഎം ഷാജി. ബാലന് മൂത്ത് നരച്ച് ബുദ്ധി കുറവായിരിക്കുന്നുവെന്നായിരുന്നു കെ എം ഷാജിയുടെ അധിക്ഷേപം.

മര്യാദയ്ക്ക് ബാലന് പുരയിലിരുന്ന് ഖുര്‍ആന്‍ വായിക്കാം. ബാലനും ജയിലില്‍ പോകാന്‍ തയാറാണെന്ന് പറയുന്നു. നാട്ടില്‍ നില്‍ക്കുന്നതിനെക്കാള്‍ വരുമാനവും എല്ലാ സൗകര്യവും ഇപ്പോള്‍ ജയിലിലാണ്. അതുകൊണ്ട് ആളുകള്‍ വേറെ അതിക്രമമൊന്നും കാണിക്കാതെ സൂക്ഷിക്കണം. ജയിലിലുള്ള സുഹൃത്തുക്കള്‍ക്കും കുടുംബത്തിന് മുഴുവനും മരുമകനും പോകുമ്പോള്‍ കിട്ടേണ്ട തുകയാണ് പിണറായി വിജയന്‍ കൂട്ടിയതെന്നും ഷാജി ആരോപിച്ചു. കുന്ദമംഗലം നിയോജക മണ്ഡലത്തിലെ മുസ്‌ലിം ലീഗ് ജനപ്രതിനിധികള്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ എം ഷാജിയുടെ വാക്കുകള്‍

പണ്ട് ചിലര്‍ വിളിച്ചിട്ട് എന്നോട് ചോദിച്ചു, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ചുവന്ന കളറടിച്ച് വെച്ചിരിക്കുകയാണ്, അതെന്തിനാണെന്ന്. അവരവരുടെ പുരയ്ക്ക് അവനവന് പറ്റിയ കളറല്ലേ ചങ്ങായിമാരെ അടിക്കുകയെന്ന് ഞാന്‍ ചോദിച്ചു. ജയിലിലുള്ളവരൊക്കെ സഖാക്കളാണ്. അവര്‍ക്ക് പറ്റിയ കളര്‍ അവരടിക്കും. അതില്‍ നമ്മളെന്ത് ചെയ്യാനാണ്. അതുപോലെ ജയിലിലുള്ളവര്‍ക്ക് പൈസ കൂട്ടിയാല്‍ പ്രശ്‌നമാക്കണ്ട. ഇതൊക്കെ പിണറായി വിജയന്‍ മൂപ്പരുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മക്കള്‍ക്കും മരുമോനുമെല്ലാം ജയിലില്‍ പോയികിടക്കുമ്പോള്‍ കിട്ടാവുന്ന കണക്കുകൂടി കൂട്ടി വെച്ചതാണ്. സാധാരണ മനുഷ്യന്റെ ബുദ്ധിമുട്ടൊന്നും അവര്‍ക്ക് പ്രശ്‌നമേയല്ല.

Content Highlights:muslim league leader km shaji criticises and insults cpim leader a k balan

To advertise here,contact us