തൃത്താല കോൺഗ്രസിന് നഷ്ടപ്പെടാൻ കാരണം വി ടി ബൽറാമിന്‍റെ പരാമർശങ്ങൾ; സി വി ബാലചന്ദ്രൻ

വി ടി ബൽറാമിന്റെ ചില പരാമർശങ്ങൾ സിപിഐഎമ്മിന് അനുകൂലമായെന്ന് സി വി ബാലചന്ദ്രൻ

പാലക്കാട്: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃത്താല മണ്ഡലം യുഡിഎഫിന് നഷ്ടപ്പെടാൻ കാരണം കോൺഗ്രസ് നേതാവ് വി ടി ബൽറാമിൽ നിന്ന് വന്ന പരാമർശങ്ങളെന്ന് മുൻ ഡിസിസി അധ്യക്ഷനും കെപിസിസി എക്സിക്യുട്ടീവ് മെമ്പറുകൂടിയായ സി വി ബാലചന്ദ്രൻ.

വി ടി ബൽറാമിന്റെ ചില പരാമർശങ്ങൾ സിപിഐഎമ്മിന് അനുകൂലമായെന്നും ഇതിലൂടെ ബിജെപി വോട്ടുകൾ ഉൾപ്പെടെ എൽഡിഎഫിലേക്ക് എത്തിയെന്നും സി വി ബാലചന്ദ്രൻ റിപ്പോർട്ടറിനോട് പറഞ്ഞു. എന്നാൽ ഇത്തവണ ബൽറാമെന്നല്ല ആര് മത്സരിച്ചാലും തൃത്താല യുഡിഎഫ് നേടുമെന്നും ബാലചന്ദ്രൻ പറഞ്ഞു.

കമ്യൂണിസ്റ്റ് നേതാവ് എകെ ഗോപാലനെതിരെ വി ടി ബൽറാം സാമൂഹ്യ മാധ്യത്തിലൂടെ നടത്തിയ അധിക്ഷേപവും എൻഎസ്എസിനെതിരായ പരാമർശങ്ങളും നേരത്തെ വിവാദമായിരുന്നു. എകെജിയെ വിവാഹം കഴിക്കുമ്പോൾ സുശീല ഗോപാലന്റെ പ്രായം 22 ആയിരുന്നുവെന്നും അങ്ങനെ ആയിരുന്നെങ്കിൽ പത്ത് വർഷത്തോളം നീണ്ട പ്രണയം തുടങ്ങുന്ന കാലത്ത് അവർക്ക് എത്ര വയസ് ഉണ്ടാകുമെന്ന് കണക്കാക്കാവുന്നതാണെന്നുമാണ് ബൽറാം പറഞ്ഞത്. ഇത് വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്.

2011, 2016 വർഷങ്ങളിലായി തൃത്താലയിൽനിന്ന് രണ്ടു തവണ എംഎൽഎയായ വി ടി ബൽറാം 2021ൽ സിപിഐഎമ്മിന്റെ എം ബി രാജേഷിനോട് പരാജയപ്പെടുകയായിരുന്നു.

Content Highlights : former DCC president C V Balachandran said that the reason why the Congress lost the Thrithala constituency in the assembly elections was due to remarks made by V T Balram

To advertise here,contact us