കണ്ണൂര്: എംഎസ്എഫ് ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് നൈസാമിന് നേരെ ആക്രമണം. ഇരിട്ടി വിളക്കോട് വെച്ചുണ്ടായ ആക്രമണത്തില് നൈസാമിന്റെ കാലിന് വെട്ടേറ്റു. പരിക്കേറ്റ നൈസാമിനെ ഇന്ദിരാഗാന്ധി ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്. ബുള്ളറ്റിലും കാറിലുമെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന് പിന്നില് എസ്ഡിപിഐ ആണെന്നാണ് എംഎസ്എഫിന്റെ ആരോപണം.
Content Highlight; Attack on MSF Kannur District Committee member Muhammad Nizam