പാലക്കാട്: സിപിഎം സഹയാത്രികൻ റെജി ലൂക്കോസ് പിണറായി വിജയന്റെ അറിവോടെ 'ഡെപ്യൂട്ടേഷൻ' പോയതാണോ എന്ന് സംശയിക്കുന്നതായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. പിണറായി വിജയന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനായ ഒരു വ്യക്തി ബിജെപിയിൽ ചേരുമ്പോൾ അതൊരു ഡീലിന്റെ ഭാഗമാണോ എന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാനാവില്ലെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.
റെജി ലൂക്കോസിന്റെ ബിജെപി പ്രവേശനം കൂടാതെ സമീപകാലത്ത് ബിജെപിയിൽ ചേർന്നവരുടെ പട്ടികയും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.
‘സമീപ കാലത്ത് ബിജെപിയിൽ ചേർന്നവർ പത്മജ വേണുഗോപാൽ, അനിൽ ആൻറണി, ടോം വടക്കൻ, റെജി ലൂക്കോസ്. ബിജെപിയിൽ നിന്ന് രാജി വച്ച് കോൺഗ്രസിൽ ചേർന്നവൻ സന്ദീപ് വാര്യർ’ എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന് പുറകെ അനൂകുലവും പ്രതികൂലവുമായ നിരവധി കമന്റുകളാണ് വരുന്നത്.
Content Highlight: Congress Leader Sandeep Varier's facebook post about CPIM spokesperson Reji Lukose's BJP entry hits social media. Varier questioned whether the shift was a 'deputation' or part of a secret deal made with the knowledge of Pinarayi Vijayan.