തിരുവനന്തപുരം: സ്കൂള് കെട്ടിടത്തിനു മുകളില് നിന്ന് ചാടിയ വിദ്യാര്ത്ഥിനിക്ക് പരിക്ക്. തിരുവനന്തപുരം ആറ്റിങ്ങലിലാണ് സംഭവം. ആറ്റിങ്ങല് ഗവണ്മെന്റ് ഗേള്സ് ഹയര് സെക്കന്ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്ത്ഥിനിക്കാണ് പരിക്കേറ്റയത്. പരീക്ഷയില് മാര്ക്ക് കുറഞ്ഞതോടെ കെട്ടിടത്തിന് മുകളില് നിന്ന് ചാടുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. വിദ്യാര്ത്ഥിനിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു. സംഭവത്തില് ആറ്റിങ്ങല് പൊലീസ് അന്വേഷണം ആരംഭിച്ചു.
Content Highlights: student injured after jumping from school building roof at attingal