'എന്നെ പിരിച്ച് വിടാനുള്ള ആ 11 കാരണങ്ങൾ ഇതാണ്': സർക്കാർ ഉത്തരവിലെ വിവരങ്ങൾ പുറത്തുവിട്ട് ഉമേഷ് വള്ളിക്കുന്ന്

'എന്നെ പിരിച്ചു വിടുന്നതിന് കാരണമായി പത്തനംതിട്ട എസ്. പി. യുടെ ഉത്തരവിലുള്ള കുറ്റങ്ങള്‍ താഴെ പറയുന്നവയാണ്. അത് വായിച്ചിട്ടും തെറിവിളിയില്‍ ഉറച്ചു നില്‍ക്കുന്നുണ്ടെങ്കില്‍ ആ പാവങ്ങളോട് സഹതാപം മാത്രം'

കോഴിക്കോട്: പൊലീസ് സേനയില്‍ നിന്നും പിരിച്ചുവിട്ടതിന് പിന്നാലെ നേരിടുന്ന സൈബര്‍ ആക്രമണത്തിനെതിരെ ഉമേഷ് വള്ളിക്കുന്ന്. പിരിച്ചുവിടുന്നതിന് കാരണമായി പത്തനംതിട്ട എസ്പിയുടെ ഉത്തരവില്‍ ചൂണ്ടിക്കാട്ടിയ 11 കാരണങ്ങള്‍ വിശദീകരിച്ചാണ് മറുപടി. സ്വന്തം തലച്ചോറുപയോഗിക്കാന്‍ ശേഷിയുള്ള മനുഷ്യന്മാര്‍ക്ക് അത് വായിച്ച് മനസ്സിലാക്കാന്‍ കഴിയും. കീടങ്ങള്‍ക്ക് കഴിയില്ലെന്നും ഉമേഷ് വള്ളിക്കുന്ന് ഫേസ്ബുക്കില്‍ കുറിച്ചു.

കേരള പൊലീസ് ഡാറ്റാ ബേസില്‍ നിന്നും അതീവരഹസ്യമായ വിവരങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് ചോര്‍ത്തി നല്‍കിയതിന് സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ട അനസ് എന്ന പൊലീസുകാരന് വേണ്ടി പൊലീസ് വകുപ്പിനെതിരെ വ്യാജകഥകള്‍ പ്രചരിപ്പിച്ചയാളാണ് ഉമേഷ് വള്ളിക്കുന്ന് എന്നായിരുന്നു വ്യാജ പ്രചാരണം. ഇതിനെതിരെയാണ് വിശദമായ കുറിപ്പുമായി ഉമേഷ് വള്ളിക്കുന്ന് രംഗത്തെത്തിയത്.

വ്യാജ ആരോപണങ്ങളാണെന്ന് തെളിഞ്ഞ് അനസിനെ തിരിച്ചെടുക്കാന്‍ ട്രിബ്യൂണല്‍ ഉത്തരവിട്ടതാണെന്നും കേരളപൊലീസില്‍ ആര്‍എസ്എസുകാരുടെ ഡാറ്റാബേസ് ഇല്ല എന്നതാണ് വാസ്തവമെന്നും ഉമേഷ് പറയുന്നു.

ഇല്ലാത്ത സാധനം ചോര്‍ത്തുന്നതെങ്ങനെ എന്ന് ചിന്തിക്കാനുള്ള ശേഷിയുള്ള കോടതിയാണ് അനസിനെ തിരിച്ചെടുക്കാന്‍ പറഞ്ഞത്. അന്തവും കുന്തവുമില്ലാത്തവര്‍ക്ക് എന്ത് ചിന്ത എന്നും ഉമേഷ് കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം-

സ്‌ക്രീന്‍ ഷോട്ടിലുള്ളതാണ് സൈബര്‍ കീടങ്ങളുടെ കാപ്‌സ്യൂള്‍ ??എന്നെ പിരിച്ചു വിട്ടതിന്റെ 11 കാരണങ്ങള്‍ കൃത്യമായി എണ്ണമിട്ട് പറയുന്നുണ്ട് പത്തനംതിട്ട SP യുടെ നോട്ടീസിലും ഉത്തരവിലും . അത് മുഴുവന്‍ ഞാന്‍ പോസ്റ്റുകളില്‍ അവതരിപ്പിച്ചിട്ടുണ്ട്. #കുറ്റം എന്ന ഹാഷ്ടാഗില്‍ 1 മുതല്‍ 11 വരെ അത് ആര്‍ക്കും വായിക്കാം. അത് ഒരിക്കല്‍ കൂടി താഴെ കൊടുക്കുന്നുണ്ട്. സ്വന്തം തലച്ചോറുപയോഗിക്കാന്‍ ശേഷിയുള്ള മനുഷ്യന്മാര്‍ക്ക് അത് വായിച്ച് മനസ്സിലാക്കാന്‍ പറ്റും. കീടങ്ങള്‍ക്ക് പറ്റൂല.അനസിന്റെ കാര്യത്തില്‍ വ്യാജ ആരോപണമാണ് എന്ന് തെളിഞ്ഞ് അനസിനെ തിരിച്ചെടുക്കാന്‍ ട്രിബ്യൂണല്‍ ഉത്തരവിട്ടതാണ്. അയാള്‍ക്കെതിരെ പഴയ വാര്‍ത്തകള്‍ ഉപയോഗിച്ച് വര്‍ഗീയ പ്രചരണം നടത്തുന്നത് വിവരക്കേട് കൊണ്ടല്ല, കുബുദ്ധി കൊണ്ടാണ്. സദന്റെ ആ കുബുദ്ധി മനസ്സിലാക്കാനുള്ള ബുദ്ധി പോലും കീടങ്ങള്‍ക്ക് ഇല്ല.കേരളാ പോലീസില്‍ RSS കാരുടെ ഡാറ്റാബേസ് ഇല്ല എന്നതാണ് വാസ്തവം. ഇല്ലാത്ത സാധനം ചോര്‍ത്തുന്നതെങ്ങനെ എന്ന് ചിന്തിക്കാനുള്ള ശേഷിയുള്ള കോടതിയാണ് അനസിനെ തിരിച്ചെടുക്കാന്‍ പറഞ്ഞത്. അന്തവും കുന്തവുമില്ലാത്തവര്‍ക്ക് എന്ത് ചിന്ത!ഞാന്‍ എഴുതിയ കാര്യങ്ങള്‍ കാപ്‌സ്യൂളില്‍ പറഞ്ഞ മൂന്ന് പത്രങ്ങളില്‍ മാത്രമല്ല വന്നിട്ടുള്ളത്.കൈരളി, ദേശാഭിമാനി എന്നിവ ഒഴികെയുള്ള പ്രധാന മാധ്യമങ്ങള്‍ വാര്‍ത്തകളായും സ്റ്റോറികളായും നല്‍കിയിട്ടുണ്ട്. വര്‍ഗീയത ആരോപിക്കുക മാത്രമാണ് കാപ്‌സ്യൂളിന്റെ ലക്ഷ്യം എന്ന് വ്യക്തമാണ്.കുറേ നാളായി ജോലിക്കും പോകാറില്ല എന്നാണ് അടുത്ത ആരോപണം. സസ്‌പെന്‍ഷന്‍ എന്ന് പറഞ്ഞാല്‍ 'ജോലി ചെയ്യുന്നതില്‍ നിന്നുള്ള വിലക്ക്' ആണെന്ന് മനസ്സിലാക്കാനുള്ള പഠിപ്പ് പോലും തികഞ്ഞില്ലേ മക്കളേ നിങ്ങള്‍ക്ക്!ആദ്യകാലത്ത് CPM കാരന്‍ എന്നായിരുന്നു ചാപ്പ. പിന്നെ RSS എന്നായി. ML ആക്കി. പിന്നെ മാവോയിസ്റ്റ് ആക്കാനായി ശ്രമം. പിരിച്ചുവിടാനുള്ള നോട്ടീസ് കിട്ടിയ വാര്‍ത്ത വന്നപ്പോള്‍ കൊങ്ങി എന്ന് വിളിക്കുന്നത് കണ്ടു. ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമി - പോപ്പുലര്‍ ഫ്രണ്ട് ഏജന്റ് എന്നായി.!കാലമിനിയുമുരുളും . പുത്തന്‍ ചാപ്പകളും വരും. കൊണ്ട് വാ മക്കളേ ആവുംവിധം.( നുണപ്രചരണം നടത്താനിറങ്ങുമ്പോള്‍ രണ്ടോ മൂന്നോ കാപ്‌സ്യൂള്‍ ഡ്രാഫ്റ്റ് ചെയ്യണം മക്കളേ.. ഇതിപ്പോ ഒരേ സാധനം തന്നെ ആയിരക്കണക്കിന് പേസ്റ്റ് ഇതൊന്ന് പാരഗ്രാഫ് മാറ്റിയിടാന്‍ പോലും ഒരുത്തനുമില്ലേ നിങ്ങടെ കൂടെ?)

എന്നെ പിരിച്ചു വിടുന്നതിന് കാരണമായി പത്തനംതിട്ട എസ്. പി. യുടെ ഉത്തരവിലുള്ള കുറ്റങ്ങള്‍ താഴെ പറയുന്നവയാണ്. അത് വായിച്ചിട്ടും തെറിവിളിയില്‍ ഉറച്ചു നില്‍ക്കുന്നുണ്ടെങ്കില്‍ ആ പാവങ്ങളോട് സഹതാപം മാത്രം.കുറ്റം 1'ഡിജിപിക്കും യതീഷ് ചന്ദ്രയ്ക്കും കുടപിടിച്ചു കൊടുക്കുന്ന പോലീസുകാരെ കണ്ടു.ഹേ കൂട്ടുകാരാ, നിങ്ങളെപ്പോഴാണ് നിങ്ങളുടെ പണി എന്തെന്നും നിങ്ങള്‍ രാജഭരണ കാലത്തെ കിങ്കരന്മാര്‍ അല്ല എന്നും തിരിച്ചറിയുക' എന്ന് ഫേസ്ബുക്ക് പോസ്റ്റ് ഇട്ട് പോലീസ് സേനയ്ക്ക് ആകമാനം നാണക്കേട് ഉണ്ടാക്കി.കുറ്റം 2കോഴിക്കോട് നടന്ന ഹര്‍ത്താലില്‍ അക്രമമുണ്ടായതില്‍ പോലീസ് മേധാവിയുടെ വീഴ്ച ചൂണ്ടിക്കാണിച്ച് ഫേസ് ബുക്ക് പോസ്റ്റിട്ടു.കുറ്റം 3''കാട് പൂക്കുന്ന നേരം'' എന്ന സിനിമയുടെ പോസ്റ്റര്‍ ഷെയര്‍ ചെയ്തു. പന്തീരങ്കാവ് UAPA കേസ് നിലനില്‍ക്കുന്ന സമയത്ത് ഭരണകൂട ഭീകരത പ്രമേയമാക്കിയ സിനിമയെക്കുറിച്ച് ആസ്വാദനം എഴുതി.കുറ്റം 4പന്തീരങ്കാവ് പോലീസ് സ്റ്റേഷനിലെ യു.എ.പി.എ കേസില്‍ അറസ്റ്റിലായ അലനും താഹയ്ക്കും ജാമ്യം നല്‍കിയ കോടതിവിധി വായിക്കണം എന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടു.കുറ്റം 5ആതിര കെ കൃഷ്ണന്‍ എന്ന യുവതിയെ പ്രണയിച്ചു എന്നും മറ്റും.കുറ്റം 6ആതിരയെ പ്രണയിച്ചതിന് സസ്‌പെന്‍ഡ് ചെയ്ത ഉത്തരവ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും മാധ്യമങ്ങളോട് അതേക്കുറിച്ച് സംസാരിക്കുകയും ചെയ്തു.കുറ്റം 7കോവിഡ് മാറിയിട്ടും കോവിഡിന്റെ പേരില്‍ ടാര്‍ജറ്റ് വെച്ച് പിഴ ഈടാക്കുന്നതിനെ കുറിച്ച് ലേഖനം എഴുതി.കുറ്റം 8ഞാനും ആതിരയും നേരിട്ട നായാട്ടിനെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിച്ചു.കുറ്റം 9ലൊടുക്ക ഹെല്‍മെറ്റ് നല്‍കി പോലീസുകാരെ കൊലയ്ക്ക് കൊടുക്കുന്നതിനെതിരെ പ്രതികരിച്ചു.കുറ്റം 10പോലീസുകാരുടെ സാലറി റിക്കവറിയും ഡാറ്റയും സ്വകാര്യ ബാങ്കിന് നല്‍കാനുള്ള നീക്കം ഫെയ്‌സ് ബുക്ക് പോസ്റ്റ് വഴി പരസ്യപ്പെടുത്തി പദ്ധതി പൊളിച്ചു.കുറ്റം 11സായ എന്ന കൂട്ടായ്മ സംഘടിപ്പിച്ച വനിതാദിനാഘോഷത്തില്‍ പങ്കെടുത്തു.

Content Highlights: Umesh Vallikunnu Reveals Details Of Police Order: 'These Are 11 Reasons To Fire Me'

To advertise here,contact us