കേരളത്തിൽ എസ്‌ഐആർ നീട്ടി; 18 വരെ എന്യൂമറേഷൻ ഫോം സ്വീകരിക്കും; ഫെബ്രുവരിയിൽ അന്തിമ വോട്ടർ പട്ടിക

2026 ഫെബ്രുവരി 22നാണ് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുക

തിരുവനന്തപുരം: കേരളത്തിൽ എസ്‌ഐആർ സമയപരിധി വീണ്ടും നീട്ടി. പുതുക്കിയ തീയതി പ്രകാരം ഡിസംബർ 18 വരെ എന്യൂമറേഷൻ ഫോം സ്വീകരിക്കും. കരട് വോട്ടർ പട്ടിക ഈ മാസം 23 ന് പ്രസിദ്ധീകരിക്കും 2026 ഫെബ്രുവരി 21നാണ് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുക.

ഒരാഴ്ച കൂടി നീട്ടണമെന്ന് സർക്കാർ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കമ്മീഷന്റെ തീരുമാനം. നേരത്തെ അവസാന തീയതി നീട്ടുന്നത് പരിഗണിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിർദേശം നൽകിയിരുന്നു. പിന്നാലെ സമയപരിധി ഡിസംബർ 11 ആക്കിയിരുന്നു. ഇതാണ് വീണ്ടും നീട്ടി 18 ആക്കിയത്.

Content Highlights: SIR extended in kerala

To advertise here,contact us