തിരുവനന്തപുരം: രാഹുല് മാങ്കൂട്ടത്തിലിനെതിരെ എഫ്ഐആറില് ഗുരുതര ആരോപണങ്ങള്. പെണ്കുട്ടിയുടെ നഗ്ന വീഡിയോ ചിത്രീകരിച്ചുവെന്നും വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്നും മൊഴിയില് പറയുന്നു.
മൂന്ന് തവണ ബലാത്സംഗം ചെയ്തു. ആദ്യം തൃക്കണ്ണാപുരത്തെ ഫ്ളാറ്റില് വെച്ച് ബലാത്സംഗം ചെയ്തു. പിന്നീട് പാലക്കാട്ടെ ഫ്ളാറ്റില് എത്തിച്ചും ബലാത്സംഗം ചെയ്തു. വീഡിയോ കാണിച്ചായിരുന്നു പാലക്കാട്ട് വെച്ച് അതിക്രമം നടത്തിയത്. 2025 മെയ് 30-ന് രാഹുലിന്റെ സുഹൃത്ത് ജോബി ജോസഫാണ് കൈമനത്തെ കാറില് വെച്ച് ഗുളിക കൈമാറിയതെന്നും എഫ്ഐആറില് പറയുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയ വകുപ്പുകൾഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), 2023
64(2)(എഫ്)- അധികാര സ്ഥാനം ഉപയോഗിച്ച് ബലാത്സംഗം ചെയ്യുക
64(2)(എച്ച്)- ഗർഭിണിയാണെന്ന് അറിഞ്ഞിട്ടും ബലാത്സംഗം ചെയ്യുക
64(2)(എം)- തുടർച്ചയായ ബലാത്സംഗം
89- നിർബന്ധിത ഭ്രൂണഹത്യ
115(2)- കഠിനമായ ദേഹോപദ്രവം
351(3)- അതിക്രമം
ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ്, 2000
66(ഇ)- അനുമതിയില്ലാതെ സ്വകാര്യ ദൃശ്യങ്ങളോ ഫോട്ടോയോ ചിത്രീകരിക്കുക / പ്രസിദ്ധീകരിക്കുക
അതേസമയം, യുവതിയുടെ പരാതിയില് ജാമ്യമില്ലാ വകുപ്പാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. രാഹുലിനൊപ്പമുള്ളവരും നിരീക്ഷണത്തിലാണ്. കോണ്ഗ്രസിലെ ചിലരില് നിന്നും ഇപ്പോഴും സംരക്ഷണം ലഭിക്കുന്നതിനാല് അത് ഉപയോഗിച്ച് രാഹുല് കടന്നുകളയാനുള്ള സാധ്യതയുമുണ്ട്. കൃത്യമായ ഗൂഡാലോചനയോടെയാണ് രാഹുലിന്റെ നീക്കം.
അതിജീവിതയുടെ സ്വകാര്യ ദൃശ്യങ്ങള് സ്വന്തം മൊബൈലില് പകര്ത്തി ഭീഷണിപ്പെടുത്തിയതാണ് പരാതി നല്കാന് വൈകിയതെന്നാണ് യുവതി പരാതിയില് പറഞ്ഞിരിക്കുന്നത്. അതേസമയം ഇടയ്ക്ക് രാഹുല് ഫോണ് സ്വിച്ച് ഓണ് ചെയ്തത് ദൃശ്യം മോഡല് ഓപ്പറേഷന് ആണെന്നാണ് പൊലീസ് സംശയിക്കുന്നത്.
Content Highlights: Serious allegations in the FIR against Rahul Mamkootatil