മലപ്പുറം: മലപ്പുറം ഒതായി മനാഫ് വധക്കേസില് മുന് എംഎല്എ പി വി അന്വറിന്റെ സഹോദരി പുത്രന് മാലങ്ങാടന് ഷഫീഖ് കുറ്റക്കാരന്. മഞ്ചേരി അഡീഷണല് ജില്ലാ സെഷന്സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കൊലക്കുറ്റം തെളിഞ്ഞതായി കോടതി വിധിച്ചു.
മൂന്ന് പ്രതികളെ വെറുതെ വിട്ടു. മൂന്നാം പ്രതി മാലങ്ങാടന് ഷെരീഫ്, 17ാം പ്രതി നിലമ്പൂര് സ്വദേശി മുനീബ്, 19ാം പ്രതി എളമരം സ്വദേശി കബീര് എന്നിവരെയാണ് വെറുതെ വിട്ടത്. പ്രധാനസാക്ഷി കൂറുമാറിയതോടെ കേസില് പി വി അന്വര് അടക്കം 21 പ്രതികളെ കുറ്റവിമുക്തരാക്കിയിരുന്നു.
ദീര്ഘകാലം ഒളിവിലായിരുന്നു പ്രതികള്. മനാഫിന്റെ സഹോദരന്റെ നിയമപോരാട്ടത്തിനൊടുവിലായിരുന്നു പ്രതികള് പിടിയിലായത്. ഒതായി അങ്ങാടിയില് വെച്ച് രാവിലെ പതിനൊന്നരയോടെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന മനാഫിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്. 1995 ഏപ്രില് 13 നാണ് കൊലപാതകം നടന്നത്.
പി വി അന്വറിന്റെ യുഡിഎഫ് പ്രവേശനനത്തിനെതിരെ നേരത്തെ ഒതായി മനാഫിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ നേരില്ക്കണ്ട ഒതായി മനാഫിന്റെ കുടുംബം അന്വറിന്റെ യുഡിഎഫ് പ്രവേശനത്തില് ആശങ്ക അറിയിച്ച് കത്തും നല്കിയിരുന്നു. അന്വറിനെ മുസ്ലിം ലീഗിലോ യുഡിഎഫിലോ എടുത്ത് മനാഫിന്റെ ഓര്മ്മകളെ അവഹേളിക്കരുതെന്നായിരുന്നു കത്തില് പരാമര്ശിക്കുന്നത്.
Content Highlights: othayi manaf murder case PV Anwar's nephew, Malangadan Shafiq is guilty