കൊച്ചി: കളമശ്ശേരിയില് ഗുഡ്സ് ട്രെയിന് പാളം തെറ്റി. തൃശൂരിലേക്ക് വളം കൊണ്ടുപോവുകയായിരുന്ന ട്രെയിനാണ് പാളം തെറ്റിയത്. ട്രെയിന് ഗതാഗതം തടസപ്പെട്ടു. എറണാകുളം-തൃശൂര് ലൈനിലാണ് ഗതാഗത തടസം. വൈകുന്നേരം അഞ്ചരയോടെ ഗതാഗതം പുനസ്ഥാപിക്കാനാകുമെന്ന് റെയില്വേ അറിയിച്ചു.
ഗുഡ്സ് ട്രെയിന് പാളം അവസാനിക്കുന്നിടത്തേക്കുളള ബാരിക്കേഡും ഇടിച്ച് മുന്നോട്ടുപോയി ഇലക്ട്രിക് പോസ്റ്റില് ഇടിക്കുകയായിരുന്നു. തലനാരിഴയ്ക്ക് വലിയ അപകടമാണ് ഒഴിവായത്. മണിക്കൂറുകളായി ട്രെയിന് പാളം തെറ്റി കിടക്കുകയായിരുന്നു. അതിവേഗത്തില് പ്രശ്നം പരിഹരിക്കാനുളള നീക്കമാണ് അധികൃതര് നടത്തിക്കൊണ്ടിരിക്കുന്നത്. സാങ്കേതിക പ്രശ്നങ്ങളാകാം അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം.
Content Highlights: Goods train derails in Kalamassery: Train traffic disrupted